തര്‍ജ്ജനി

Masala Kadala

മസാല കടല

ചേരുവകകള്‍

കടല 3 കപ്പ്
സവാള 2 എണ്ണം
തക്കാളി(വലുത്) 2 എണ്ണം
വെളുത്തുള്ളി അല്ലി 6 എണ്ണം
ഇഞ്ചി ചെറുതായിഅരിഞ്ഞത് 12 ടീസ്പൂണ്‍
മല്ലിപ്പൊടി 4 ടീസ്പൂണ്‍
മുളകുപൊടി 2 ടീസ്പൂണ്‍
ജീരകപ്പൊടി 1 ടീസ്പൂണ്‍
പുളി 1 ടേബിള്‍സ്പൂണ്‍
വഴന ഇല 1 എണ്ണം
ഏലക്ക 3 എണ്ണം
ഗ്രാമ്പൂ 3 എണ്ണം
പട്ട 1 ഇഞ്ച് നീളത്തില്‍
എണ്ണ 2 ടേബിള്‍സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്‍

പാകം ചെയ്യുന്ന വിധം

കടല 2-3 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഉപ്പ് ചേര്‍ത്ത് വേവിക്കുക.
സവാളയും തക്കാളിയും ചെറുതായി അരിയുക. വെളുത്തുള്ളി ചതച്ച് വയ്ക്കുക.
അരിഞ്ഞ സവാളയുടെ പകുതി എടുത്ത് നന്നായി അരക്കുക.

എണ്ണ ചൂടാകുമ്പോള്‍ വഴന ഇല ചെറിയകഷ്ണങ്ങളാക്കിയതും,ഏലക്ക, ഗ്രാമ്പൂ, പട്ട, ഇഞ്ചി ചെറുതായിഅരിഞ്ഞത്, വെളുത്തുള്ളി ഇവയിട്ട് വഴറ്റുക.
ഇതിലേക്ക് സവാളയുടെ പകുതിയും ചേര്‍ത്ത് നന്നായി വഴറ്റുക.
ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളിയും, സവാള അരച്ചതും ചേര്‍ത്ത് നന്നായി വഴറ്റുക.
ഇതിലേക്ക് അല്പം വെള്ളത്തില്‍ കുഴച്ച മല്ലിപ്പൊടി, മുളകുപൊടി, ജീരകപ്പൊടി ചേര്‍ക്കുക.
അരപ്പ് മൂത്ത് എണ്ണ തെളിയുമ്പോള്‍ വേവിച്ചു വച്ചിരിക്കുന്ന കടലയും ചേര്‍ത്ത് തിളക്കുമ്പോള്‍ പുളി ചേര്‍ക്കുക (ആവശ്യമുണ്ടങ്കില്‍).
ചാറ് വെന്ത് കുറുകുമ്പോള്‍ വാങ്ങുക.

ശ്രീകല ബി