തര്‍ജ്ജനി

Kappa Bonda

ചേരുവകള്‍

കപ്പ പുഴുങ്ങി പൊടിച്ചത് 1 കപ്പ്
ഉള്ളിയരിഞ്ഞത് 3 ഡിസ്സേര്‍ട്ട് സ്പൂണ്‍
പച്ചമുളകരിഞ്ഞത് 1 ഡിസ്സേര്‍ട്ട് സ്പൂണ്‍
ഇഞ്ചി കൊത്തിയരിഞ്ഞത് 1 റ്റീസ്പൂണ്‍
കറിവേപ്പില ആവശ്യത്തിന്
പറങ്കിയണ്ടി നുറുക്കിയത് 1 ഡിസ്സേര്‍ട്ട് സ്പൂണ്‍
കടുക് 1/2 ടീസ്പൂണ്‍
ഉഴുന്നുപരിപ്പ് 1 ടീസ്പൂണ്‍
മുളകുപൊടി 1/2 ടീസ്പൂണ്‍
ചെറുനാരങ്ങാ നീര് 1/2 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്
മാവ് കലക്കുന്നതിന്
കടല മാവ് 4 ഡിസ്സേര്‍ട്ട് സ്പൂണ്‍
അരിമാവ് (പുട്ടിന്റെ പൊടി) 1 ഡിസ്സേര്‍ട്ട് സ്പൂണ്‍
കായപ്പൊടി പാകത്തിന്
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

കപ്പ പുഴുങ്ങി പൊടിച്ചതില്‍ അല്‍‌പ്പം മഞ്ഞള്‍പൊടി ചേര്‍ക്കണം. ചീനചട്ടി അടുപ്പില്‍ വച്ച് രണ്ടു ഡിസ്സേര്‍ട്ട് സ്പുണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുമ്പോള്‍ കടുക്, ഉഴുന്നുപരിപ്പ്, പറങ്കിയണ്ടി എന്നിവ ക്രമമനുസരിച്ച് ചേര്‍ത്ത് മൂപ്പിക്കണം. പിന്നീട് കപ്പ പുഴുങ്ങി പൊടിച്ചു ചേര്‍ത്ത് പാകത്തിന് ഉപ്പും ചെറുനാരങ്ങാ നീരും ഒഴിച്ച് നല്ലതുപോലെ യോജിപ്പിച്ച് വെള്ളം തോര്‍ന്ന ശേഷം വാ‍ങ്ങി വയ്ക്കണം. നല്ലതുപോലെ തണുക്കുമ്പോള്‍ ഉരുട്ടി മാവ് കലക്കി വച്ചിരിക്കുന്നതില്‍ മുക്കി വെളിച്ചെണ്ണയില്‍ വറുത്തെടുക്കണം. (കപ്പ നെയ്യില്‍ വഴറ്റിയാല്‍ ഒന്നൂടെ സ്വാദുണ്ടാകും).

നതാഷ വിനോദ്, പിനാംഗ്, മലേഷ്യ