തര്‍ജ്ജനി

Erisseri

ചേരുവകള്‍

വെള്ള മത്തങ്ങ 500 ഗ്രാം
വെള്ള പയര്‍ 200 ഗ്രാം തേങ്ങ ഒരെണ്ണം (മുഴുവന്‍ അരച്ചത്‌) കറിവേപ്പില ഒരു തണ്ട്‌
ജീരകം ഒരു റ്റേബിള്‍ സ്പൂണ്‍
ചുവന്ന ഉണങ്ങിയ മുളക്‌ ‌ 5 എണ്ണം കടുക്‌ 1 റ്റീസ്പൂണ്‍ ‌
വെളിച്ചെണ്ണ 10 മില്ലി
ഉപ്പ്‌ പാകത്തിന്‌
വെള്ളം ആവശ്യത്തിന്‌

പാകം ചെയ്യുന്ന വിധം

കഷണങ്ങളാക്കിയ മത്തങ്ങയും പയറും വേവാനാവശ്യമായ വെള്ളവും ചേര്‍ത്ത് ‌വെവ്വേറെ വേവിക്കുക.
മത്തങ്ങ വെന്ത ശേഷം തവി ഉപയോഗിച്ച് നന്നായി ഉടയ്ക്കുക.(വേവിക്കുന്ന വെള്ളം ഊറ്റിക്കളയരുത്‌)
തേങ്ങ അരച്ചതിന്റെ പകുതിയെടുത്ത്‌ അതിന്റെ കൂടെ പച്ചമുളകും ജീരകവും ചേര്‍ത്ത്‌ നന്നായി അരച്ചെടുക്കുക.
അരപ്പും ഉടച്ച മത്തങ്ങയും പയറും‍ ചേര്‍ത്ത് നന്നായി ഇളക്കുക.
ഒരു ചീനചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പിലയും ചുവന്ന മുളകും ഇട്ട്‌ കടുക്‌ വറക്കുക.
അതിലേക്ക്‌ ബാക്കിയുള്ള തേങ്ങ അരച്ചത്‌ ഇട്ട്‌ നന്നായി ഇളക്കി മൂപ്പിക്കുക.
അരച്ച തേങ്ങ-പച്ചമുളക്‌-ജീരക മിശ്രിതം അതിലേക്ക്‌ ചേര്‍ത്തിളക്കി, പച്ചച്ചുവ ഒന്ന് പോകുന്നതു വരെ (സ്വല്‍പ്പം) വേവിക്കുക.
ഉപ്പ്‌ ആവശ്യത്തിന്‌ ചേര്‍ത്ത് ചൂടോടെ വിളമ്പുക.

ഷെഫ്‌.എം.എ.ജയകുമാര്‍, ബാരക്കുട ബീച്ച്‌ റിസോര്‍ട്ട്‌, യു.എ.ഈ.
(എറണാകുളം പുതുമന സ്വദേശി,മലപ്പുറം ഫുഡ്ക്രാഫ്റ്റ്‌ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫസ്റ്റ്‌ക്ലാസ്സോടെ ഡിപ്ലോമ. കഴിഞ്ഞ ഒരുവര്‍ഷമായി ബാരക്കുട ബീച്ച്‌റിസോര്‍ട്ടില്‍ ജോലി ചെയ്യുന്നു.)