തര്‍ജ്ജനി

Fried Coconut Chammanthi

Fried Coconut Chammanthi

ചേരുവകള്‍

തേങ്ങ തിരുമ്മിയത് 12 കപ്പ്
വറ്റല്‍ മുളക് 20 എണ്ണം
കൊത്തമല്ലി 1/2 ടീസ്പൂണ്
കറിവേപ്പില 2 തണ്ട് ചുവന്നുള്ളി 10 എണ്ണം
ഇഞ്ചി 4 കഷണം
പുളി ഒരു നാരങ്ങാ വലിപ്പം
ഉപ്പ് പാകത്തിന്

പാകം ചെയ്യുന്ന വിധം

ഉരുളിയോ ചുവടു കട്ടിയുള്ള ചീനച്ചട്ടിയോ കായുമ്പോള്‍ തേങ്ങ തിരുമ്മിയത്, വറ്റല്‍ മുളക്, കൊത്തമല്ലി, ഇഞ്ചി, കറിവേപ്പില എന്നിവ ഇട്ട് വറുക്കണം. തേങ്ങയുടെ വെള്ളം വറ്റി നിറം മാറി ഒരുപോലെ മൊരിഞ്ഞ് തവിട്ടുനിറമാകുമ്പോള്‍ വാങ്ങിവയ്ക്കുക.
ആദ്യം ഉപ്പും മുളകും ഉരലില്‍ ഇടിക്കുക. പിന്നീട് തേങ്ങയും കൊത്തമല്ലിയും കറിവേപ്പിലയുമിട്ട് ഇടിക്കണം. ഈ സമയത്ത് കുറേശ്ശെ എണ്ണ ഇറങ്ങും. അപ്പോള് ചുവന്നുള്ളിയും ഇഞ്ചിയും പുളിയും ഇട്ട് ഇടിക്കണം. തേങ്ങയില് നിന്നിറങ്ങിയ എണ്ണ മുഴുവന് പുളിയും ഇഞ്ചിയും ഉള്ളിയും വലിച്ചെടുക്കും. പാകത്തിന് ഇടിച്ച ശേഷം തണുക്കുമ്പോള്‍ കുപ്പിയിലിട്ട് അടച്ച് വയ്ക്കുക.

ശ്രീമതി. അജി ഗോപാലകൃഷ്ണന്, വര്ക്കല.