തര്‍ജ്ജനി

Achchappam

ചേരുവകള്‍

പച്ചരിപ്പൊടി 2കപ്പ്

| മൈദ | 2കപ്പ് |
| പഞ്ചസാര | 1/2കപ്പ് |
| തേങ്ങാപ്പാല്‍ | ഒരു തേങ്ങയുടെ ഒന്നാം പാല്‍ |
| മുട്ട | 3 എണ്ണം |
| എള്ളു് | 3ടേബിള്‍സ്പൂണ്‍ |
| ഉപ്പ് | ആവശ്യത്തിനു് |
| എണ്ണ | വറുക്കാന്‍ ആവശ്യത്തിനു് |

പാകം ചെയ്യുന്ന വിധം

മുട്ട നന്നായി പതപ്പിച്ചതിലേക്കു പഞ്ചസാരചേര്‍ത്ത് ഇളക്കിയോജിപ്പിക്കുക
അപ്പത്തിന്റെ അരിപ്പയില്‍ ഇടഞ്ഞടുത്ത പച്ചരിപ്പൊടിയിലേക്കു മൈദയും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഇതിലേക്കു് മുട്ടയും പഞ്ചസാരയും ചേര്‍ന്ന മിശ്രിതവും തേങ്ങാപ്പാലും എള്ളും ചേര്‍ത്ത് പാലപ്പത്തിന്റെ അയവില്‍ കലക്കി വയ്ക്കുക
ഒരു ചുവടുകട്ടിയുള്ള പാത്രത്തില്‍ എണ്ണഒഴിച്ചു ചൂടാവുമ്പോള്‍ അച്ചപ്പത്തിന്റെ അച്ചിട്ട് തിളപ്പിക്കുക.അച്ച് നന്നായി ചൂടയികഴിയുമ്പോള്‍ മാവില്‍ അച്ചിന്റെ മുക്കാല്‍ ഭാഗം മുങ്ങത്തക്കവിധം മുക്കി , അച്ചിനെ തിളച്ചുകിടക്കുന്ന എണ്ണയില്‍ മുക്കുക. ചെറുതായി മൂത്തു തുടങ്ങുമ്പോള്‍ അച്ച് ഒന്നു കുലുക്കുക അച്ചപ്പം അച്ചില്‍ നിന്നും വേര്‍പെട്ട് എണ്ണയില്‍ കിടന്നു മൂക്കും
വീണ്ടും അച്ച് എണ്ണയില്‍ ചൂടാക്കി മാവില്‍ മുക്കി അടുത്ത അച്ചപ്പം ചുട്ടെടുക്കാം

ശ്രീകല ബി