തര്‍ജ്ജനി

Ulli Chammanthi

ചേരുവകള്‍

ചെറിയ ഇനം ചുവന്നുള്ളി കാല്‍ കപ്പ്
തിരുമ്മിയ തേങ്ങ അര കപ്പ്
എണ്ണ ഒരു ടീസ്പൂണ്‍
ഉഴുന്നുപരിപ്പ് 3 ഡെസ്സേര്‍ട്ട് സ്പൂണ്‍
കടല പരിപ്പ് ഒരു ഡെസ്സേര്‍ട്ട് സ്പൂണ്‍
ഉണക്കമുളക് മൂന്ന്
പൊടിയുപ്പ് അര ടീസ്പൂണ്‍
വാളന്‍ പുളി കാല്‍ ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

എണ്ണ ചൂടാകുമ്പോള്‍ ഉഴുന്നുപരിപ്പും കടലപരിപ്പും ചുവക്കുന്നതുവരെ വറത്തെടുക്കുക. എന്നിട്ട് അത് നന്നായി പൊടിച്ച് ചുവന്നുള്ളി, തിരുമ്മിയ തേങ്ങ, ഉണക്കമുളക്, വാളന്‍പുളി, ഉപ്പ് എന്നിവയോട് കൂട്ടി ചേര്‍ത്ത് ചമ്മന്തി അരച്ചെടുക്കുക. (മയത്തില്‍ അരയ്ക്കരുത് )

റീമ.എം.ദാസ്