തര്‍ജ്ജനി

Tomato Chutney

ചേരുവകള്‍

വലിയ തക്കാളി ‌ 2 എണ്ണം പെരുങ്കായം ഒരു നുള്ള്‌
വറ്റല്‍ മുളക്‌ 4 എണ്ണം
സവാള 50 ഗ്രാം
കറിവേപ്പില ഒരു തണ്ട്‌
വെളുത്തുള്ളി 2 അല്ലി ‌
കടലപ്പരിപ്പ്‌ (ചന്ന ഡാല്‍ – പൊട്ടുകടല) 1 ടീസ്പൂണ്‍
ഉഴുന്ന് പരിപ്പ്‌ 1 ടീസ്പൂണ്‍ സണ്‍ഫ്ലവര്‍ എണ്ണ 3 ടീസ്പൂണ്‍
ഉപ്പ്‌ പാകത്തിന്‌ ‌
വെള്ളം ആവശ്യത്തിന്‌

പാകം ചെയ്യുന്ന വിധം

തക്കാളിയും വറ്റല്‍ മുളകും കഷണങ്ങളായി അരിയുക.
സവാളയും വെളുത്തുള്ളിയും ചെറുതായി കൊത്തി അരിഞ്ഞു വയ്ക്കുക.
ഒരു ചീനച്ചട്ടിയില്‍ 3 ടീസ്പൂണ്‍ സണ്‍ഫ്ലവര്‍ എണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ അതിലേക്ക്‌ ഉഴുന്നുപരിപ്പും കടലയും കഷണങ്ങളാക്കിയ വറ്റല്‍മുളകും അരിഞ്ഞ വെളുത്തുള്ളിയും സവാളയും ചേര്‍ത്ത്‌ നന്നായി വഴറ്റുക.
ആവശ്യത്തിന്‌ (സ്വല്‍പ്പം) വെള്ളം ഒഴിക്കുക. അതിലേക്ക്‌ തക്കാളി കൊത്തിയരിഞ്ഞത്‌ ചേര്‍ക്കുക. (നന്നായി ഉടച്ച്‌ ചേര്‍ക്കണം). പാകത്തിന്‌ ഉപ്പും ചേര്‍ക്കുക.

‍വേരിയേഷന്‍സ്‌:‍
1) വേണമെങ്കില്‍ 2 ടീസ്പൂണ്‍ തേങ്ങാപ്പീര അരച്ചത്‌ ഇതിലേക്ക്‌ ചേര്‍ക്കാം.
2) വേണമെങ്കില്‍ കടുക്‌ വറത്ത്‌ ചേര്‍ക്കാം (ഷെഫുമാരുടെ ഭാഷയില്‍ “തട്ക” അടിക്കാം!)
3) പുളി കൂടിയെന്നു തോന്നുന്നുവെങ്കിലോ അല്ലേല്‍ ചട്‌നി സ്വീറ്റ്‌ആക്കണമെങ്കിലോ കുറച്ച്‌ ശര്‍ക്കര (jaggery) പൊടിച്ച്‌ ചേര്‍ക്കുക.

ഷെഫ്‌ നാഗരാജ്‌ – സൌത്തിന്റ്യന്‍ ഷെഫ്‌ – ബാരക്കുട ബീച്ച്‌ റിസോര്‍ട്ട്‌. യു.എ.ഈ.
(തമിഴ്‌നാട്‌ കാരൈക്കുടി സ്വദേശി. കഴിഞ്ഞ 2 വര്‍ഷമായി ബാരക്കുട ബീച്ച്‌റിസോര്‍ട്ടില്‍ ജോലി ചെയ്യുന്നു)