തര്‍ജ്ജനി

Sweet Pachchadi

ചേരുവകള്‍

പഴുത്ത മത്തങ്ങ 1/2 കപ്പ്
കൈതച്ചക്ക 1 കപ്പ്
ഏത്തപ്പഴം 1 എണ്ണം
മുന്തിരി 1/4 കപ്പ്
വെള്ളം 1/4 കപ്പ്
മഞ്ഞള്‍പ്പൊടി 1/2 ടീ സ്പൂണ്‍
മുളകുപൊടി 1/2 ടീ സ്പൂണ്‍
പഞ്ചസാര 11/2 ടീ സ്പൂണ്‍
തേങ്ങ 1 കപ്പ്
തേങ്ങാപ്പാല്‍ 1/2 കപ്പ്
പച്ചമുളക് 2എണ്ണം
തൈര് ‍ 1/4കപ്പ്
കടുക് 11/2 ടീ സ്പൂണ്‍
വറ്റല്‍ മുളക് 1 എണ്ണം
വെളിച്ചെണ്ണ 1/2 ടീ സ്പൂണ്‍
കറിവേപ്പില 1 കതിര്‍പ്പ്
ഉപ്പ് ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

തേങ്ങയും 1 ടീ സ്പൂണ്‍ കടുകും പച്ചമുളകും ചേര്‍ത്ത് അരച്ചു വൈക്കുക.
1/2 കപ്പ് വെള്ളം തിളക്കുമ്പോള്‍ ചെറുതായി അരിഞ്ഞ മത്തങ്ങ ഇടുക. മത്തങ്ങയിട്ട് തിളക്കുമ്പോള്‍ ചതുരത്തില്‍ അരിഞ്ഞ ഏത്തപ്പഴവും, കൈതചക്കയും, മഞ്ഞള്‍പ്പൊടി, മുളകുപൊടി ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക.
വെന്ത് വെള്ളം വറ്റിത്തുടങ്ങുമ്പോള്‍ പഞ്ചസാര ചേര്‍ക്കുക. തിള വീണ്ടും വന്നു തുടങ്ങുമ്പൊള്‍ അരപ്പും, തൈരും, തേങ്ങാപ്പാലും ചേര്‍ത്ത് നന്നായി ചൂടാക്കുക (തിളക്കാന്‍ അനുവദിക്കാതെ തുടരെ ഇളക്കുക).
അടുപ്പില്‍ നിന്നും വാങ്ങിവച്ച് കടുക് പൊട്ടിച്ച് മുന്തിരിങ്ങയും ചേര്‍ത്ത് ഉപയോഗിക്കുക.

ശ്രീകല