തര്‍ജ്ജനി

Srilankan Seeni Sambol

സീനിയെന്നു പറഞ്ഞാല്‍ സിംഹള ഭാഷയില്‍ പഞ്ചസാര എന്ന് അര്‍ത്ഥം. ഹോട്ട് & സ്വീറ്റ് ശ്രീലങ്കന്‍ വിഭവം. സാധാരണ ഗതിയില്‍ ഇതുണ്ടാക്കുന്നത് ശ്രീലങ്കയില്‍ സുലഭമായി ലഭിക്കുന്ന മാലദ്വീപ് ഫിഷ് (മാലദ്വീപില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉണക്ക ചൂര കൊണ്ടാണ്. അത് കിട്ടാനില്ലെങ്കില്‍ ഉണക്ക ചെമ്മീന്‍ കൊണ്ടും ഈ വിഭവം ഉണ്ടാക്കാം. ചോറിന്റെകൂടെയും ചപ്പാത്തിയുടെ കൂടെയും കഴിക്കാം.

ചേരുവകള്‍

ചെറിയ ചുവന്ന ഉള്ളി (shallots) 200 ഗ്രാം
മാലദ്വീപ് ഫിഷ് (അല്ലേല്‍ ഉണക്ക ചെമ്മീന്‍) 200 ഗ്രാം
പച്ചമുളക് 5 എണ്ണം
ചുവന്ന ഉണക്ക മുളക് ചതച്ച് പൊടിച്ചത് 1 ടേബിള്‍സ്പൂണ്‍
വെളിച്ചെണ്ണ 4 ടേബിള്‍സ്പൂണ്‍
തേങ്ങാപാല്‍ 300 മില്ലി ലിറ്റര്‍
പഞ്ചസാര 2 ടേബിള്‍സ്പൂണ്‍
ബിരിയാണി ഇല (bayleaves) ഒരു പിടി
വെളുത്തുള്ളി 2 അല്ലി (കൊത്തി അരിഞ്ഞത്)
ഉപ്പ് ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ചീനചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കുക. അരിഞ്ഞ പച്ചമുളകും ഉള്ളിയും ഇട്ട് നന്നായി വഴറ്റുക.
അതിലേക്ക് മാലദ്വീപ് ഫിഷ് (അല്ലെങ്കില്‍ ഉണക്കകൊഞ്ച്) ഇട്ട്, നന്നായി ഇളക്കികൊണ്ടേയിരിക്കുക.
അതിലേക്ക് തേങ്ങാപാല്‍, ഉണക്ക മുളക് ചതച്ച് പൊടിച്ചത്, വെളുത്തുള്ളി, ഉപ്പ്, പഞ്ചസാര, ബിരിയാണി ഇല എന്നിവ ഇട്ട് നന്നായി ഇളക്കുക.
തേങ്ങാപ്പാല്‍ ഒരുവിധം വറ്റുന്നതുവരെ വേവിച്ച് ചൂടോടെ വിളമ്പുക.

Kanchana Nimal Premasiri