തര്‍ജ്ജനി

Srilankan Fish Ambul Theeyal

ഇത് സാധാരണ മണ്‍ ചട്ടിയിലാണ് പാകം ചെയ്യുന്നത്. സാധാരണഗതിയില്‍ വേവിക്കുമ്പോള്‍ അടപ്പ് ചട്ടിയിലും കനല്‍ ഇടാറുണ്ട് (മുകളിലും താഴെയും തീ). ഇതൊരു രുചികരമായ ഡ്രൈ ഐറ്റമാണ്. ശ്രീലങ്കക്കാര്‍ അച്ചാര്‍ ഉപയോഗിക്കുന്നതുപോലെ ഇത് ഉപയോഗിക്കാറുണ്ട്. സാധാരണഗതിയില്‍ ഒരാഴ്ച്ചവരെ ഇത് ഫ്രിഡ്ജില്‍ വയ്ക്കാ‍തെ സൂക്ഷിക്കാം.

ചേരുവകള്‍

മീന്‍ (ചൂര/നെയ്‌മീന്‍) 1 കിലോ
പച്ചമുളക് 10 എണ്ണം (ചെറുതായി അരിയുക)
കുരുമുളക് പൊടിച്ചത് 2 ടീസ്പൂണ്‍
സാഫ്രണ്‍ ഒരു നുള്ള്
കൊറുക്കപുളി (കുടമ്പുളി-cocum) 8 കഷണം (പുളി വിനാഗിരിയില്‍ കുതിര്‍ത്ത് വയ്ക്കാറുണ്ട്)
ഉപ്പ് പാകത്തിന്
കറുകപട്ട (cinnamon) ഒരു കഷണം (ചതച്ച് വയ്ക്കുക)
ബിരിയാണി ഇല (bayleaves) ഒരു പിടി (അരിഞ്ഞ് വയ്ക്കുക)

പാകം ചെയ്യുന്ന രീതി:

മീന്‍ വൃത്തിയാക്കി കഷണങ്ങളാക്കി മുറിച്ച് ഒരു പാനില്‍ (മണ്‍ചട്ടി ഇല്ലെങ്കില്‍) ഇടുക.
അരിഞ്ഞ പച്ചമുളകും ബിരിയാണി ഇലയും അതിലേക്കിടുക.
കൊറുക്കപുളി സ്വല്‍‌പ്പം വെള്ളം ചേര്‍ത്ത് നന്നായി അരകല്ലില്‍ വച്ച് അരച്ചെടുക്കുക.
അതിലേക്ക് ചതച്ച കറുകപട്ടയും ഉപ്പും കുരുമുളകുപൊടിയും ചേര്‍ക്കുക. ആ മിശ്രിതം മീന്‍ കഷണങ്ങള്‍ക്ക് മേലെ ഒഴിച്ച് ചെറിയ ഫ്ലേമില്‍ വേവിക്കുക. വറ്റിച്ചെടുക്കുക.

Kanchana Nimal Premasiri