തര്‍ജ്ജനി

Potato Fry

ചേരുവകള്‍

ഉരുളക്കിഴങ്ങ് അര കിലോ
മുളകുപൊടി രണ്ട് ടീസ്പൂണ്‍
പൊടിയുപ്പ് പാകത്തിന്

പാകം ചെയ്യുന്ന വിധം

ഉരുളക്കിഴങ്ങ് തൊലി ചുരണ്ടി അരിഞ്ഞു കഴുകിവാരി വെള്ളം തോരാന്‍ വയ്ക്കുക. കാഞ്ഞ എണ്ണയില്‍ ഉരുളക്കിഴങ്ങ് കുറേശ്ശെയിട്ട് വറുത്തുകോരുക. ചൂടോടെ തന്നെ വറുത്ത ഉരുളക്കിഴങ്ങില്‍ ഉപ്പും മുളകുപൊടിയും വിതറണം. വേണമെങ്കില്‍ കുരുമുളക് പൊടി, കായപ്പൊടി ഇവ വറുത്ത് ഉരുളക്കിഴങ്ങില്‍ ചൂടോടെ വിതറാം. കുടഞ്ഞ് ചൂട് പോയാലുടന്‍ കുപ്പിയിലാക്കുക. ചേന, ചേമ്പ്, ഏത്തക്കായ മുതലായവയും ഇതുപോലെ വറുത്തെടുക്കാം.

റെസീപ്പി: നതാഷ വിനോദ്, പിനാംഗ്, മലേഷ്യ