തര്‍ജ്ജനി

Potato Curry

തേങ്ങാപ്പാല്‍ ഒഴിച്ച ഉരുളക്കിഴങ്ങ് കറിയുടെ പാചകക്കുറിപ്പ്.

ചേരുവകള്‍

ഉരുളകിഴങ്ങ് 6 എണ്ണം(കഷണങ്ങളാക്കിയത്)
സവാള 3 എണ്ണം(നീളത്തില്‍ അരിഞ്ഞത്)
തക്കാളി 2 എണ്ണം(കഷണങ്ങളാക്കിയത്)
പച്ചമുളക് 5 എണ്ണം(നീളത്തില്‍ അരിഞ്ഞത്)
വെളുത്തുള്ളി 6 എണ്ണം(വട്ടം വട്ടം അരിഞ്ഞത്)
ഇഞ്ചി 1 ചെറിയ കഷണം (കൊത്തി അരിഞ്ഞത്)
മഞ്ഞള്‍ പൊടി 1 ടീസ്പൂണ്‍
തേങ്ങാപ്പാല്‍ 2 കപ്പ്
ഉപ്പ് പാകത്തിന്
എണ്ണ 4 ടീസ്പൂണ്‍
കടുക് 1/2 ടീസ്പൂണ്‍
ചുവന്ന ഉണക്കമുളക് 4 എണ്ണം (രണ്ട് കഷണമാകണം)
കറിവേപ്പില ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ അല്പം വെള്ളം ഒഴിച്ച് കഷണങ്ങളാക്കിയ ഉരുളക്കിഴങ്ങ്, പച്ചമുളക്, തക്കാളി, അരിഞ്ഞ ഉള്ളി (ഒരു സവാളയുടെ ഉള്ളി മാറ്റി വയ്ക്കുക), മഞ്ഞള്‍പ്പൊടി, അരിഞ്ഞ വെളുത്തുള്ളി, ഉപ്പ് എന്നിവ ഇട്ട് വേവിക്കുക. ഉരുളക്കിഴങ്ങ് വെന്തുകഴിഞ്ഞാല്‍ ഇറക്കി വയ്ക്കുക.
വേറെ ഒരു പാനില്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് മാറ്റി വച്ച ഉള്ളിയും ഇഞ്ചിയും കറിവേപ്പിലയും കഷണങ്ങളാക്കിയ ചുവന്ന ഉണക്കമുളകും ഇട്ട് നന്നായി വഴറ്റുക.
അത് വെന്ത ഉരുളക്കിഴങ്ങ് ഇരിക്കുന്ന പാത്രത്തിലേക്ക് ഇടുക. അതിലേക്ക് തേങ്ങാപ്പാല്‍ ഒഴിക്കുക.
ചെറിയ തീയില്‍ വേവിച്ച് ഇറക്കി വയ്ക്കുക. (കൂടുതല്‍ ചൂടില്‍ വേവിച്ചാല്‍ തേങ്ങാപ്പാല്‍ പൊട്ടും)

എം. ജീ. രാജിലു
വര്‍ക്കല വടശ്ശേരിക്കോണം സ്വദേശി. കഴിഞ്ഞ 32 വര്‍ഷമായി യു.എ.ഈയില്‍ ജോലി ചെയ്യുന്നു.