തര്‍ജ്ജനി

Pineapple Curry

ചേരുവകള്‍

പൈനാപ്പിള്‍, ചെറുതായി കൊത്തി അരിഞ്ഞതു് 1 ½ കപ്പ് ‌
പച്ച മുളകു് 2 എണ്ണം
കറിവേപ്പില 1 തണ്ട്
മഞ്ഞള്‍പ്പൊടി ½ ടീസ്പൂണ്‍
ഉപ്പ് പാകത്തിനു്
വാളന്‍ പുളി ഒരു ചെറുനാരങ്ങാ വലിപ്പത്തില്‍
ശര്‍ക്കര ഒരു ചെറിയ കഷണം
തേങ്ങ ചുരണ്ടിയതു് ½ കപ്പ്
വറ്റല്‍ മുളകു് 10 എണ്ണം
കടലപ്പരിപ്പ് 2 ടേബിള്‍ സ്പൂണ്‍
കായം പൊടി ½ ടീസ്പൂണ്‍
വെളിച്ചെണ്ണ 4 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഒന്നു മുതല്‍ അഞ്ചു വരെയുള്ള ചേരുവകള്‍ ഒരു കപ്പു വെള്ളമൊഴിച്ച് വേവിക്കുക
വെന്തുകഴിയുമ്പോള്‍ അതില്‍ വാളന്‍പുളി പിഴിഞ്ഞു ചേര്ത്ത് നന്നായി തിളപ്പിക്കുക.
എട്ടു മുതല്‍ പത്തു വരെയുള്ള ചേരുവകള്‍ ഇളം ബ്രൌണ്‍ നിറമാകുന്നതുവരെ വഴറ്റി, നന്നായി അരച്ചെടുക്കുക.
അരപ്പു് വെന്ത പൈനാപ്പിള്‍ കൂട്ടില്‍ ഒഴിച്ച്, തിളയ്ക്കുമ്പോള്‍ കായവും ശര്‍ക്കരയും ചേര്‍ത്ത് കുറുക്കുക.
അതില്‍ വറ്റല്‍ മുളകും കറിവേപ്പിലയും കടുകും ചേര്‍ത്ത് കടുകു വറുക്കുക

ലളിത എസ്. മേനോന്‍