തര്‍ജ്ജനി

Pepper Fried Squid

ചേരുവകള്‍

കൂന്തല്‍ 1 കിലോ ‌
സവാള ഉള്ളി ചെറുതായി അരിഞ്ഞത്‌ 2 എണ്ണം ‌
ഇഞ്ചി ചെറുതായി അരിഞ്ഞത്‌ 10 ഗ്രാം ‌
പച്ചമുളക്‌ അരിഞ്ഞത്‌ 5 എണ്ണം
കറിവേപ്പില 1 തണ്ട്
കുരുമുളക്‌ പൊടിച്ചത്‌ ആവശ്യാനുസരണം
മഞ്ഞള്‍പ്പൊടി 5 ഗ്രാം
എണ്ണ പാകത്തിന്‌
ഉപ്പ്‌ പാകത്തിന്‌

പാകം ചെയ്യുന്ന വിധം

കൂന്തല്‍ വൃത്തിയാക്കിയിട്ട്‌ വളയങ്ങളായി മുറിക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കിയിട്ട്‌ അരിഞ്ഞ സവാള, ഇഞ്ചി,പച്ചമുളക്‌, കറിവേപ്പില എന്നിവ ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുന്നതുവരെ വഴറ്റുക.
അതില്‍ മഞ്ഞള്‍പ്പൊടിയും കൂന്തലും ഇട്ട് പാകമാകുന്നതു വരെ നന്നായി ഇളക്കുക.
പൊടിച്ച കുരുമുളകും ഉപ്പും ചേര്‍ത്ത് ചൂടോടെ വിളമ്പുക.

ഷെഫ്‌.എം.എ.ജയകുമാര്‍, ബാരക്കുട ബീച്ച്‌ റിസോര്‍ട്ട്‌, യു.എ.ഈ.
(എറണാകുളം പുതുമന സ്വദേശി,മലപ്പുറം ഫുഡ്ക്രാഫ്റ്റ്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫസ്റ്റ്‌ക്ലാസ്സോടെ ഡിപ്ലോമ. കഴിഞ്ഞ ഒരു വര്‍ഷമായി ബാരക്കുട ബീച്ച്‌റിസോര്‍ട്ടില്‍ ജോലി ചെയ്യുന്നു.)