തര്‍ജ്ജനി

Parippu Curry

തിരുവിതാംകൂര്‍ ശൈലിയിലുണ്ടാക്കുന്ന പരിപ്പു കറിയുടെ പാചകക്കുറിപ്പ്.

ചേരുവകള്‍:

പരിപ്പ് ‌ 2 കപ്പ് ‌
മഞ്ഞള്‍ പൊടി 2 ടീസ്പൂണ്‍‌
സവാള 2 (8 കഷണങ്ങളാക്കിയത്)‌
ഇഞ്ചി 1 ചെറിയ കഷണം (കൊത്തി അരിഞ്ഞത്)‌
വെളുത്തുള്ളി 2 അല്ലി (കൊത്തി അരിഞ്ഞത്)‌
കറിവേപ്പില ഒരു തണ്ട്‌
നെയ്യ് 2 ടീസ്പൂണ്‍‌
ചുവന്ന ഉണക്കമുളക് 3 എണ്ണം‌
തേങ്ങാപ്പാല്‍ 2 കപ്പ് (നല്ല കട്ടിയുള്ളത്)‌
ഉപ്പ് ആവശ്യത്തിന്
കറുകപ്പട്ട 1 (വേണമെങ്കില്‍ ആകാം)‌

പാകം ചെയ്യുന്ന രീതി:

പരിപ്പ് വൃത്തിയാ‍യി കഴുകുക.
പാത്രത്തില്‍ പരിപ്പിട്ട് വെള്ളം ഒഴിക്കുക. വെള്ളം കൂടരുത്. പരിപ്പിന് ഒരു വിരല്‍ മുകളില്‍ വെള്ളം നില്‍ക്കണം.
അതിലേക്ക് മഞ്ഞള്‍ പൊടി, 4 കഷണം ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ക്കുക. (കറുകപ്പട്ട ഇടുന്നെങ്കില്‍ അതും കൂടെ ഇടുക).
പാത്രം അടപ്പ് വച്ച് വെള്ളം വറ്റുന്നത് വരെ വേവിക്കുക. വെള്ളം വറ്റിക്കഴിഞ്ഞാല്‍ അത് വാങ്ങി വയ്ക്കുക.
വേറെ ഒരു ചട്ടിയില്‍ ബാക്കിയുള്ള ഉള്ളിയും ചുവന്ന ഉണക്കമുളകും നെയ്യില്‍ വറുത്തെടുക്കുക. ഉള്ളി ഇളം ബ്രൌണ്‍ നിറം ആകുന്നതു വരെ വറക്കുക.
അത് വെന്ത പരിപ്പിലേക്ക് ഒഴിക്കുക. അതിലേക്ക് തേങ്ങാപ്പാല്‍ ഒഴിക്കുക. അത് വീണ്ടും അടുപ്പത്ത് വച്ച് ചെറിയ ചുടില്‍ വേവിക്കുക. ആവശ്യത്തിന് ഉപ്പ് ചേര്ക്കുക.

എം. ജീ. രാജിലു
വര്‍ക്കല വടശ്ശേരിക്കോണം സ്വദേശി. കഴിഞ്ഞ 32 വര്‍ഷമായി യു.എ.ഈയില്‍ ജോലി ചെയ്യുന്നു.