തര്‍ജ്ജനി

pachadi

ചേരുവകള്‍

തൈര് ഒരു കപ്പ്
പൊടിയുപ്പ് പാകത്തിന്
എണ്ണ 2 ടീസ്പൂണ്‍
കടുക് 1/2 ടീസ്പൂണ്‍
സവാള നീളത്തിലരിഞ്ഞത് ഒരു ടീസ്പൂണ്‍
ഇഞ്ചി നീളത്തിലരിഞ്ഞത് ഒരു ടീസ്പൂണ്‍
പച്ചമുളക് വട്ടത്തിലരിഞ്ഞത് ഒരു ടീസ്പൂണ്‍
കറിവേപ്പില ഒരു കതിര്‍പ്പ്
കടുക് ചതച്ചത് കാല്‍ ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

ചൂടായ എണ്ണയില്‍ കടുകിട്ട് പൊട്ടിയാലുടന്‍ അരിഞ്ഞുവച്ച സവാളയും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ഇട്ട് വഴറ്റി അത് വാങ്ങിവയ്ക്കുക. എന്നിട്ടതിലേക്ക് ചെറുതായി ഉടച്ച തൈരും ഒഴിച്ച് അതിലേക്ക് കടുക് ചതച്ചതും ചേര്‍ത്ത് ഇളക്കിയിട്ട് ഉപയോഗിക്കുക.

നതാഷ വിനോദ്, പിനാംഗ്, മലേഷ്യ