തര്‍ജ്ജനി

paavakka pachadi

ചേരുവകള്‍

പാവയ്ക്കാ കൊത്തിയരിഞ്ഞത് ഒരു കപ്പ്
സവാള കൊത്തിയരിഞ്ഞത് രണ്ട് ഡിസ്സേര്‍ട്ട് സ്പൂണ്‍
പച്ചമുളക് വട്ടത്തിലരിഞ്ഞത് രണ്ട്
സാ‍മ്പാര്‍ പൊടി ഒരു ഡിസ്സേര്‍ട്ട് സ്പൂണ്‍
പുളിവെള്ളം ഒരു കപ്പ് (ഒരു ചെറിയ നെല്ലിക്കാ അളവു വാളന്‍ പുളിയില്‍ നിന്ന് പിഴിഞ്ഞെടുത്തത്)
പൊടിയുപ്പ് അര ടീസ്പൂണ്‍
കറിവേപ്പില ഒരു കതിര്‍പ്പ്
എണ്ണ കാ‍ല്‍ കപ്പ്
കടുക് ഒരു ടീസ്പൂണ്‍
ചുവന്നുള്ളി നീളത്തില്‍ അരിഞ്ഞത് ഒരു ഡെസ്സേര്‍ട്ട് സ്പൂണ്‍
വെള്ളം ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

പാവയ്ക്കാ കൊത്തിയരിഞ്ഞതും സവാള കൊത്തിയരിഞ്ഞതും പച്ചമുളക് വട്ടത്തിലരിഞ്ഞതും സാ‍മ്പാര്‍ പൊടിയും പുളി വെള്ളവും പൊടിയുപ്പും കറിവേപ്പിലയും കൂടി ഒരു കപ്പ് വെള്ളമൊഴിച്ച് വേവിക്കുക. എണ്ണ ചൂടാകുമ്പോള്‍ കടുകും ഉള്ളിയും മൂപ്പിച്ചു പാവയ്ക്കാ‍പ്പച്ചടിയില്‍ ഒഴിക്കുക. പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കാന്‍ അര ടീസ്പൂണ്‍ പഞ്ചസാര വേണമെങ്കില്‍ ചേര്‍ക്കാം.

നതാഷ വിനോദ്, പിനാംഗ്, മലേഷ്യ