തര്‍ജ്ജനി

oorkai saadam

ചേരുവകള്‍

പശയില്ലാത്ത ചെറിയ ഇനം പച്ചരി 2 കപ്പ്
നാരങ്ങാ അച്ചാറില്‍ നിന്നെടുത്ത കഷണങ്ങള്‍ ചെറുതായി അരിഞ്ഞത് 2 ഡിസ്സേര്‍ട്ട് സ്പൂണ്‍
അച്ചാറിന്റെ കുറുകിയ ചാറ് 1 ഡിസ്സേര്‍ട്ട് സ്പൂണ്‍
എണ്ണ 1 ഡിസ്സേര്‍ട്ട് സ്പൂണ്‍
പാല്‍ അര കപ്പ്
അധികം പുളിയില്ലാ‍ത്ത തൈര് ഒരു കപ്പ്
പൊടിയുപ്പ് അര ടീസ്പൂണ്‍
നല്ലെണ്ണ 2 ഡിസ്സേര്‍ട്ട് സ്പൂണ്‍
കടുക് കാല്‍ ടീസ്പൂണ്‍
ഉണക്കമുളക് 7 ( മധ്യത്ത് വച്ച് ഓരോന്നും രണ്ടായി മുറിക്കണം)
കപ്പലണ്ടി വറുത്തത് 1 ഡിസ്സേര്‍ട്ട് സ്പൂണ്‍

പാകം ചെയ്യുന്ന വിധം

പച്ചരി നല്ല മയത്തില്‍ വേവിച്ചു വെള്ളം വറ്റാന്‍ വയ്ക്കുക. ഇതില്‍ എണ്ണയും പാലും തൈരും പൊടിയുപ്പും ചേര്‍ത്തിളക്കുക. ചീനചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിയാലുടന്‍ കപ്പലണ്ടിയും ഉണക്കമുളകും ഇട്ട് മൂപ്പിച്ചു വാങ്ങി തണുത്താലുടന്‍ ഇളക്കിവച്ച ചോറ് അതിലേക്ക് ഇട്ട് ഇളക്കുക. ഇതില്‍ അരിഞ്ഞ ചെറുനാരങ്ങാ‍ കഷണങ്ങളും ചാറും ചേര്‍ത്ത് ഇളക്കണം.

(ഇതിന്റെ കോമ്പിനേഷന്‍സ് : കൊണ്ടാട്ടം, അപ്പളം (നാടന്‍ പപ്പടം അല്ല – തമിഴ് പപ്പടം) )

കെ.വിജയ്, സിംഗപ്പൂര്‍