തര്‍ജ്ജനി

Naadan Kozhi Curry

ചേരുവകള്‍

കോഴിയിറച്ചി 1 കിലോ
ചുവന്നുള്ളി 200 ഗ്രാം
ഉരുളക്കിഴങ്ങ് 2 എണ്ണം
പച്ചമുളക് 6 എണ്ണം
ഇഞ്ചി 1 കഷണം
മഞ്ഞള്‍പ്പൊടി ½ ടീസ്പൂണ്‍
മല്ലിപ്പൊടി 3 ടേബിള്‍ സ്പൂണ്‍
ഉണക്കമുളക് 10 എണ്ണം
കുരുമുളക് ½ ടീ സ്പൂണ്‍
ഏലയ്ക്കാ 3 എണ്ണം
കറുവാപ്പട്ട 2 കഷണം
പെരും ജീരകം 1 ടേബിള്‍ സ്പൂണ്‍
ഗ്രാമ്പൂ 4 എണ്ണം
കറിവേപ്പില 2 തണ്ട്
തേങ്ങാപ്പാല്‍ ½ മുറി തേങ്ങയുടെ
വെളിച്ചെണ്ണ 1 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

കോഴിയിറച്ചി ചെറിയ കഷണങ്ങളായി മുറിച്ച്, അതില്‍ ചുവന്നുള്ളി അരിഞ്ഞത്, പച്ചമുളക്, ഇഞ്ചി, മഞ്ഞള്‍പ്പൊടി, ഉപ്പ്, പാകത്തിനു വെള്ളം ഇവ ചേര്‍ത്ത് വേവിക്കുക
വെന്ത ഇറച്ചിയില്‍ ഉരുളക്കിഴങ്ങ് കഷണങ്ങളാക്കി ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക.
ഏഴു മുതല്‍ പതിമൂന്നു വരെയുള്ള ചേരുവകള്‍ ചീനച്ചട്ടിയില്‍ ചെറുചൂടില്‍ വറുത്ത് നല്ല മയത്തില്‍ അരച്ചെടുത്ത് തിളയ്ക്കുന്ന കറിയില്‍ ചേര്‍ക്കുക
കറി തിളച്ച് നന്നായി കുറുകുമ്പോള്‍ ½ മുറി തേങ്ങയുടെ പാല്‍ അധികം വെള്ളം ചേര്‍ക്കാതെ പിഴിഞ്ഞ് ചേര്‍ക്കുക.
നന്നായി ഇളക്കി, തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത് വാങ്ങുക.

ലളിത എസ്. മേനോന്‍