തര്‍ജ്ജനി

Naadan konchu curry

നാടന്‍ കൊഞ്ച് കറി

ചേരുവകള്‍

കൊഞ്ച് 1/2 കിലോ (വൃത്തിയാക്കിയത്)
തേങ്ങാപാല്‍ 300 മില്ലി (തേങ്ങായുടെ ഒന്നാം പാല്)
ചുവന്നമുളക് 6 (നെടുകെ പിളര്ന്ന് രണ്ടായി വീണ്ടും മുറിക്കുക)
ഇഞ്ചി ഒരു ഇടത്തരം (അരവിരല്‍ വലിപ്പത്തില്‍) കഷണം (ചെറുതായി അരിഞ്ഞത്)
സവാള ഒരെണ്ണം (വലുത് – കൊത്തിയരിഞ്ഞത്)
വെളിച്ചെണ്ണ 2 ടീസ്പൂണ്‍
കടുക് 1 ടീസ്പൂണ്‍
ഉലുവ 1 ടീസ്പൂണ്‍
മഞ്ഞള്പ്പൊടി 1 ടീസ്പൂണ്‍
കറിവേപ്പില 3 കതുപ്പ്
കുരുമുളക് 1 ടീസ്പൂണ്‍
മല്ലിയില ഒരു പിടി

പാകം ചെയ്യുന്ന വിധം

മിക്സിയിലിട്ട് ഇഞ്ചിയും സവാളയും മുളകും 5 ടീസ്പൂണ് വെള്ളമൊഴിച്ച് നന്നായി അടിച്ച് പേസ്റ്റാക്കിയെടുക്കുക.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുപൊട്ടിക്കുക. അതിലേക്ക് ഉലുവയും കറിവേപ്പിലയുമിട്ട് നന്നായി ഇളക്കുക. അതിലേക്ക് മിക്സിയിലിട്ട് അടിച്ച പേസ്റ്റ് ചേര്ത്തിളക്കി, അടുപ്പിന്റെ തീ കുറച്ച് വച്ച് 5 മിനിട്ട് വേവിക്കുക. 5 മിനിട്ട് കഴിഞ്ഞ് അതിലേക്ക് മഞ്ഞള്പ്പൊടിയും കുരുമുളക് പൊടിയും ഇട്ട് ഇളക്കുക. അതിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന കൊഞ്ച് ഇടുക. കൊഞ്ച് വെന്തുവരുമ്പോള്‍ അതില് തേങ്ങാപാല് ഒഴിച്ച് ഒരു മിനിട്ട് നേരം നന്നായി ഇളക്കിയിട്ട്
മല്ലിയില തൂവി വിളമ്പുക.

ഗീത അനില്ശങ്കര്‍, ഉം അല് കുവൈന്, യു.ഏ.ഈ