തര്‍ജ്ജനി

Egg Aviyal

ചേരുവകള്‍

കോഴി മുട്ട, പുഴുങ്ങിയതു് 6 എണ്ണം
ഉരുളക്കിഴങ്ങ് 3 എണ്ണം
പച്ചമുളക് 4 എണ്ണം
മഞ്ഞള്‍പ്പൊടി ½ ടീസ്പൂണ്‍
മുളകുപൊടി 1 ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
തക്കാളി 2 എണ്ണം
പച്ചവെളിച്ചെണ്ണ 2 ടീസ്പൂണ്‍
കറിവേപ്പില 1 തണ്ട്
തേങ്ങ 1 ½ കപ്പ്
ചുവന്നുള്ളി 5 എണ്ണം

പാകം ചെയ്യുന്ന വിധം

രണ്ടു മുതല്‍ ആറു വരെയുള്ള ചേരുവകള്‍ പാകത്തിനു വെള്ളമൊഴിച്ച് വേവിക്കുക
അതില്‍ തക്കാളി നീളത്തില്‍ അരിഞ്ഞ് ചേര്‍ക്കുക
നന്നായി തിളച്ചു കഴിയുമ്പോള്‍ അതില്‍ തേങ്ങയും ചുവന്നുള്ളിയും തരുതരുപ്പായി അരച്ച കൂട്ടു ചേര്‍ക്കുക
അരപ്പ് നന്നായി തിളച്ച് വറ്റാറാകുമ്പോള്‍ കോഴിമുട്ട പുഴുങ്ങിയതു് രണ്ടായി പിളര്‍ന്ന് കറിയില്‍ ചേര്‍ക്കുക.
മുട്ടയില്‍ അരപ്പു പിടിച്ചു കഴിഞ്ഞാല്‍ പച്ചവെളിച്ചെണ്ണയും കരിവേപ്പിലയും ചേര്‍ത്തു് വാങ്ങുക.

ലളിത എസ്. മേനോന്‍