തര്‍ജ്ജനി

Moru Curry

ചേരുവകള്‍

തൈര്‌ / കട്ടിയുള്ള മോര്‌ ഒരു ലിറ്റര്‍
തേങ്ങ തിരുകിയത്‌ 1/2 കപ്പ്‌
ചെറിയ ചുവന്നുള്ളി 6 എണ്ണം
വെളുത്തുള്ളി 3 അല്ലി
ജീരകം 1/4 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി 1 /4 ടീസ്പൂണ്‍
ഇഞ്ചി ഒരു ചെറിയ കഷണം (ചെറുതായി കൊത്തി അരിയണം)
ഉലുവ പൊടി 1/4 ടീസ്പൂണ്‍
മുളക്‌ പൊടി ഒരു നുള്ള്‌
പച്ചമുളക്‌ 6 എണ്ണം(നെടുകേ അരിഞ്ഞത്‌)
കറിവേപ്പില ഒരു തണ്ട്‌
കടുക്‌ ഒരു നുള്ള്‌
വെളിച്ചെണ്ണ കടുക്‌ വറക്കാന്‍ ആവശ്യത്തിന്‌ (നെയ്യായാല്‍ രുചി കൂടും)
ഉപ്പ്‌ പാകത്തിന്‌

പാകം ചെയ്യുന്ന വിധം

തേങ്ങ തിരുകിയതും ജീരകവും 3 മുളകും 2 അല്ലി വെളുത്തുള്ളിയും 3 ചുവന്നുള്ളിയും കൂടെ നന്നായി അരച്ച്‌ പേസ്റ്റാക്കുക.
തൈരാണ്‌ ഉപയോഗിക്കുന്നതെങ്കില്‍, തൈരുടച്ച്‌ മോരാക്കുക.
മോരില്‍ അരച്ചത്‌ നന്നായി ഇളക്കി ചേര്‍ക്കുക.
മോരില്‍ ആവശ്യത്തിന്‌ ഉപ്പ്‌ ഒഴിക്കുക. (രുചി നിയന്ത്രിക്കുന്നത്‌ ഉപ്പാണ്‌ – ഉപ്പ് കൂടിപ്പോകാതെ സൂക്ഷിക്കുക)
ഒരു കട്ടിയുള്ള പാത്രത്തിലൊഴിച്ച് ചെറിയ തീയില്‍ അത്‌ ചൂടാക്കുക. (ഒരു കാരണവശാലും അത്‌ തിളയ്ക്കാന്‍ പാടില്ല)
ഒരു ചീനച്ചട്ടിയെടുത്ത്‌ വെളിച്ചെണ്ണ ചൂടാക്കി അതില്‍ കടുക്‌ പൊട്ടിക്കുക.
കറിവേപ്പിലയും ബാക്കിയുള്ള ഉള്ളിയും, ചെറുതായി കൊത്തി അരിഞ്ഞ ഇഞ്ചിയും, വെളുത്തുള്ളിയുടെ ബാക്കി ഒരു അല്ലിയും അതിലിട്ട്‌ കരിയാതെ മൂപ്പിക്കുക.
മൂപ്പെത്തുമ്പോള്‍ (ഗോള്‍ഡന്‍ ബ്രൌണ്‍ നിറം) ഒരു നുള്ള്‌ മുളകുപൊടിയും ഉലുവാപ്പൊടിയും അതില്‍ ഇടുക.

എം.ജി. രാജിലു
വര്‍ക്കല വടശ്ശേരിക്കോണം വട്ടപ്ലാമൂട്‌ സ്വദേശി. കഴിഞ്ഞ 32 വര്‍ഷമായിയു.എ.ഈയില്‍ ജോലി ചെയ്യുന്നു.