തര്‍ജ്ജനി

Mixed Fried Rice

ചേരുവകള്‍

| വേവിച്ച ബസ്‌മതി അരി | 6 കപ്പ് |
| ചിക്കന്‍ പുഴുങ്ങി പൊടിച്ചത് | 1/2 കപ്പ് |
| കൊഞ്ച് വേവിച്ചത് | 1/2 കപ്പ് |
| മുട്ട | ഒരെണ്ണം |
| പോര്‍ക്കിറച്ചി റോസ്റ്റ് ചെയ്തത് | 1/2 കപ്പ് |
| കാപ്സിക്യം നീളത്തില്‍ അരിഞ്ഞത് | 1/2 കപ്പ് |
| സവാള ചെറുതായി അരിഞ്ഞത് | 1 കപ്പ് |
| ഉള്ളിത്തണ്ട് ചെറുതായി അരിഞ്ഞത് | 1 കപ്പ് |
| ജിഞ്ചര്‍-ഗാര്‍ലിക്ക് പേസ്റ്റ് | 2 ടീസ്പൂണ്‍ |
| പച്ചക്കറികള്‍ നീളത്തില്‍ അരിഞ്ഞത് | 1 കപ്പ് |
| സോയാ സോസ്സ് | ആവശ്യത്തിന് |
| ചില്ലി സോസ്സ് | ആവശ്യത്തിന് |

പാകം ചെയ്യുന്ന വിധം

ക്യാപ്സിക്കം, ക്യാരറ്റ്, ഫ്രെഞ്ച് ബീന്‍സ്, കാബേജ് എന്നീ ചേരുവകള്‍ നീളത്തില്‍ നേര്‍ത്ത കഷണങ്ങളായി അരിയണം.
റോസ്റ്റ് ചെയ്ത പോര്‍ക്കിറച്ചിയും ചെറുതായി അരിയുക.
മുട്ട നന്നായി അടിച്ച് പതപ്പിക്കുക. അത് ചിക്കി പൊരിച്ച് മാറ്റി വയ്ക്കുക.
അരിഞ്ഞു വച്ചിരിക്കുന്ന ക്യാപ്സിക്കം, കാരറ്റ്, ഫ്രെഞ്ച് ബീന്‍സ്, കാബേജ് ,ഉള്ളിത്തണ്ട് എന്നിവ സ്വല്‍‌പ്പം എണ്ണയൊഴിച്ച് ഒന്ന് ചെറുതായി ഒന്ന് വാട്ടി എടുക്കുക.
ബസ്‌മതി അരി വെന്തു കുഴഞ്ഞു പോകാതെ പ്രത്യേകം ശ്രദ്ധിക്കുക. ബസ്‌മതി അരി വേവിക്കുന്ന സമയത്ത് അരി തമ്മില്‍ ഒട്ടാതിരിക്കാനായി അല്പം എണ്ണ ചേര്‍ക്കുക.
സവാ‍ള അരിഞ്ഞത് ഇളം ബ്രൌണ്‍ നിറമാകുന്നതു വരെ ഫ്രൈ ചെയ്യുക. അതിലേക്ക് ജിഞ്ചര്‍-ഗാര്‍ലിക്ക് പേസ്റ്റിട്ട് ഫ്രൈ ചെയ്യുക.
അതിലേക്ക് വേവിച്ച അരി ഇട്ട് സോയാ സോസ്സ് ആവശ്യാനുസരണം ഒഴിച്ച് ഫ്രൈ ചെയ്യുക. അതിലേക്ക് സ്വല്‍‌പ്പം ചില്ലി സോസ്സ് ഒഴിക്കുക.
നന്നാ‍യി ഇളക്കിക്കൊണ്ടിരിക്കുക. ചിക്കി പൊരിച്ച് മാറ്റി വച്ച മുട്ട ചോറിലേക്ക് ചേര്‍ക്കുക.
അതിലേക്ക് വാട്ടിയ ക്യാപ്സിക്കം, കാരറ്റ്, ഫ്രെഞ്ച് ബീന്‍സ്, കാബേജ് , ഉള്ളിത്തണ്ട് എന്നിവയും ചിക്കനും കൊഞ്ചും പോര്‍ക്കിറച്ചിയും ചേര്‍ത്ത് നന്നായി ഇളക്കുക.
ചൂടോടെ വിളമ്പുക.

നതാ‍ഷാ വിനോദ്, പിനാംഗ്, മലേഷ്യ.