തര്‍ജ്ജനി

Meen Peera (mathi or netholi)

ചേരുവകള്‍

മത്തി 30 എണ്ണം
ഇഞ്ചി ചെറുതായി അരിഞ്ഞത്‌ 20 ഗ്രാം
വെളുത്തുള്ളി ചെറുതായി അരിഞ്ഞത്‌ 20 ഗ്രാം
പച്ചമാങ്ങ കഷണങ്ങളാക്കിയത്‌ 10 കഷണങ്ങള്‍
പച്ചമുളക്‌ നെടുകെ മുറിച്ചത്‌ 6 എണ്ണം
സവാള നീളത്തില്‍ അരിഞ്ഞത്‌ 1 എണ്ണം ചുവന്നഉള്ളി (ചെറുത്‌) വട്ടത്തില്‍ അരിഞ്ഞത്‌ 6 എണ്ണം
കറി വേപ്പില ഒരു തണ്ട്‌ തേങ്ങ പീര ഒരു തേങ്ങയുടെ പീര
മഞ്ഞള്‍ പൊടി ഒരു ടീസ്പൂണ്‍ മുളക്‌ പൊടി 1/2 ടീസ്പൂണ്‍ കടുക്‌ ¼ ടീസ്പൂണ്‍
വെള്ളം ആവശ്യത്തിന്‌
ഉപ്പ്‌ പാകത്തിന്‌

പാകം ചെയ്യുന്ന വിധം

തേങ്ങാപ്പീരയും മഞ്ഞള്‍പ്പൊടിയും ഉപ്പും മുളകുപൊടിയും ചേര്‍ത്ത്‌ ചെറുതായി അരകല്ലില്‍ വച്ച്‌ ചതച്ച്‌ എടുക്കുക. (മിക്സിയില്‍ അരയ്ക്കുകയാണെങ്കില്‍ 3 സെക്കന്റ്‌ മതി)
ആ മിശ്രിതവും അരിഞ്ഞ ഇഞ്ചിയും അരിഞ്ഞ വെളുത്തുള്ളിയും പച്ചമുളകും മാങ്ങാക്കഷണങ്ങളും സാവാള അരിഞ്ഞതിന്റെ പകുതിയും വൃത്തിയാക്കിയ മീനും ഒരുപാത്രത്തില്‍ കുറച്ച്‌ വെള്ളമൊഴിച്ച്‌ വേവിക്കുക.
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച്‌ കടുപൊട്ടിച്ച്‌ കറിവേപ്പിലയും ചുവന്ന ഉള്ളിയും ഇട്ട്‌ വഴറ്റുക.
മീനും തേങ്ങാപീരയും വേവാന്‍ വെച്ചത്‌ വെന്ത്‌ വറ്റുമ്പോള്‍ ചീനച്ചട്ടിയില്‍ നിന്ന് കടുപൊട്ടിച്ച എണ്ണ അതിലേക്ക്‌ ഒഴിച്ച്‌ മീന്‍ ഉടയാതെ ഇളക്കിയെടുക്കുക.

‍‍(മത്തിക്ക്‌ പകരം വലിയ “നെത്തോലി“യും ഉപയോഗിക്കാം . മാങ്ങയില്ലെങ്കില്‍ പകരം കുടംപുളി ഇടാം)‍‍

എം.ജി. രാജിലു
വര്‍ക്കല വടശ്ശേരിക്കോണം വട്ടപ്ലാമൂട്‌ സ്വദേശി. കഴിഞ്ഞ 32 വര്‍ഷമായിയു.എ.ഈയില്‍ ജോലി ചെയ്യുന്നു.