തര്‍ജ്ജനി

Fish Mappas

ചേരുവകള്‍

മീന്‍ (ചെറിയ കഷണങ്ങളാ‍ക്കിയത്) 1/2 കിലോ
വെളിച്ചെണ്ണ 2 ഡെസ്സേര്‍ട്ട് സ്പൂണ്‍
കടുക് 1/2 ടീസ്പൂണ്‍
ഉലുവാ രണ്ട് നുള്ള്
സവാള നീളത്തിലരിഞ്ഞത് കാല്‍ കപ്പ്
പച്ചമുളക് അറ്റം പിളര്‍ന്നത് രണ്ട്
ഇഞ്ചി നീളത്തിലരിഞ്ഞത് ഒരു ടീസ്പൂണ്‍
ചെറിയ ഇനം വെളുത്തുള്ളിയല്ലി പതിനഞ്ച്
മല്ലിപ്പൊടി ഒരു ഡെസ്സേര്‍ട്ട് സ്പൂണ്‍
മുളകുപൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍ പൊടി അര ടീസ്പൂണ്‍
വെള്ളം ഒരു കപ്പ്
കൊടമ്പുളി നാലു ചുള
കറിവേപ്പില ഒരു കതിര്‍പ്പ്
പൊടിയുപ്പ് പാ‍കത്തിന്
പശുവിന്‍ പാല്‍ അര കപ്പ്
മൈദാ ഒരു ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍ പൊടി എന്നിവ കുതിര്‍ത്തു വയ്ക്കുക.
മൈദാ പാലില്‍ കലക്കി വയ്ക്കുക.
വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുകും ഉലുവായും ഇട്ട് പൊട്ടിയ ശേഷം പച്ചമസാലകള്‍ വഴറ്റുക.
ഇതില്‍ കുതിര്‍ത്തുവച്ചിരിക്കുന്ന പൊടികള്‍ ചേര്‍ത്ത് ചെറു തീയില്‍ വഴറ്റണം. ഒരു കപ്പു വെള്ളവും കൊടമ്പുളിയുംചേര്‍ത്ത് തിളയ്ക്കുമ്പോള്‍ മീനും കറിവേപ്പിലയും ചേര്‍ത്ത് ഒന്ന് തിളച്ചാലുടന്‍ പാകത്തിന് ഉപ്പ് ചേര്‍ക്കുക. മീനിന്റെ ചാറ് മുക്കാ‍ലും വറ്റുമ്പോള്‍ തീ കുറച്ച് മൈദാ പാലില്‍ കലക്കിയത് കറിയില്‍ ഒഴിച്ച് പാത്രം ചുറ്റിച്ച് വയ്ക്കുക. ചാറ് ഇടത്തരം അയവില്‍ ആകുമ്പോള്‍ വാങ്ങി ചൂടോടെ ഉപയോഗിക്കുക.

റീമ.എം.ദാസ്