തര്‍ജ്ജനി

Mayonnaise Sauce

ഇതും ഒരു ബേസിക്ക് സോസ്സ് ആണ് – കോണ്ടിനെന്റല്‍ , ചൈനീസ് പാചക രീതികളില്‍ ഉപയോഗിക്കപ്പെടുന്നതാണിത്. ഇതൊരു സലാഡ് സോസ്സും ആണ്.

ചേരുവകള്‍

കോഴി മുട്ടയുടെ ഉണ്ണി ഒരെണ്ണം
കടുക് പൊടി 1 ടീസ്പൂണ്‍
ഉപ്പ് 1 ടീസ്പൂണ്‍
പഞ്ചസാര 1 ടീസ്പൂണ്‍
വെള്ള കുരുമുളക് പൊടി 1/2 ടീസ്പൂണ്‍
നാ‍രങ്ങാ നീര് 1 ടേബിള്‍സ്പൂണ്‍
എണ്ണ 1 കപ്പ്

പാകം ചെയ്യുന്ന രീതി

ഒരു പാത്രത്തില്‍ മുട്ടയുടെ ഉണ്ണി അടിച്ച് അതിലേക്ക് കടുക് പൊടി, ഉപ്പ്, പഞ്ചസാര, വെള്ളക്കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് നാരങ്ങാനീരൊഴിച്ച് ഇളക്കിക്കൊണ്ടിരിക്കുക. അതിലേക്ക് എണ്ണ കുറേശ്ശെയായി ചേര്‍ത്ത് നല്ലതുപോലെ യോജിക്കുന്നതു വരെ ഇളക്കുക.

കെ.വിജയ്, സിംഗപ്പൂര്‍