തര്‍ജ്ജനി

Maththayila Thoran

ചേരുവകള്‍

മത്തയില അരിഞ്ഞത് 3 കപ്പ്
വന്‍പയര്‍ 1/2 കപ്പ്
തേങ്ങ 2 കപ്പ്
പച്ചമുളക്` 4 എണ്ണം
വെളുത്തുള്ളി 4 അല്ലി
ജീരകം 1ടീസ്പൂണ്‍
മഞ്ഞള്‍ 1/2 ടീ സ്പൂണ്‍
വെളിച്ചെണ്ണ 2 ടേബിള്‍ സ്പൂണ്‍
കടുക് 2 ടീസ്പൂണ്‍
പുഴുങ്ങലരി 2ടീസ്പൂണ്‍
ഉണക്കമുളക് 3എണ്ണം
കറിവേപ്പില 1കതിര്‍പ്പ്
ഉപ്പ് ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

മത്തയില ഞെടുപ്പും നാരും കളഞ്ഞരിയണം
വന്‍പയര്‍ ഉപ്പ് ചേര്‍ത്ത് വേവിച്ചു മാറ്റിവയ്ക്കുക.
പച്ചമുളക്, വെളുത്തുള്ളി, ജീരകം എന്നിവ ചതച്ച് തേങ്ങ ചുരണ്ടിയതും ചേര്‍ത്ത് നന്നായി ഇളക്കി അരപ്പു തയ്യാറാക്കുക.
ചുവടുകട്ടിയുള്ള ഒരു പാത്രം ചൂടാക്കി വേളിച്ചെണ്ണ ഒഴിച്ച് അതില്‍ കടികിട്ട് പൊട്ടിക്കുക. ഉണക്കമുളക് മുറിച്ചതും പുഴുങ്ങലരിയും ചേര്‍ത്ത് ചുവന്നാലുടന്‍ വന്‍പയര്‍ വേവിച്ചതും മത്തയിലയും പാകത്തിനു ഉപ്പും അരപ്പും ചേര്‍ത്ത് അടച്ച് ചെറുതീയില്‍ വേവിക്കുക. ഇല വെന്താലുടന്‍ തുറന്ന് ഇളക്കി അല്പം ഉലര്‍ത്തി വാങ്ങുക.

ശ്രീകല ബി