തര്‍ജ്ജനി

Mango Pachadi

ചേരുവകള്‍

പുളിയില്ലാത്ത പച്ചമാങ്ങ കൊത്തിയരിഞ്ഞത് ഒരു കപ്പ്
സവാള കൊത്തിയരിഞ്ഞത് അര കപ്പ്
പച്ചമുളക് കൊത്തിയരിഞ്ഞത് ഒരു ഡെസ്സേര്‍ട്ട് സ്പൂണ്‍
ഇഞ്ചി നന്നായി കൊത്തിയരിഞ്ഞത് അര ടീസ്പൂണ്‍
ഒരു കപ്പ് തിരുമ്മിയ തേങ്ങയില്‍ നിന്നെടുത്ത പാല്‍ ഒന്നര കപ്പ്
വെളിച്ചെണ്ണ 2 ഡെസ്സേര്‍ട്ട് സ്പുണ്‍
കടുക് അര ടീസ്പൂണ്‍
ഉഴുന്നുപരിപ്പ് ഒരു ടീസ്പൂണ്‍
കറിവേപ്പില ഒരു കതിര്‍പ്പ്
പൊടിയുപ്പ് പാകത്തിന്
പഞ്ചസാര കാല്‍ ടീസ്പൂണ്‍

പാ‍കം ചെയ്യുന്ന വിധം

മാങ്ങായും സവാള കൊത്തിയരിഞ്ഞതും പച്ചമുളക് കൊത്തിയരിഞ്ഞതും ഇഞ്ചി കൊത്തിയരിഞ്ഞതും ഒന്നിച്ച് ഞെരടി തേങ്ങാപ്പാലും ചേര്‍ത്ത് വയ്ക്കുക.
ചൂടായ എണ്ണയില കടുകും ഉഴുന്നുപരിപ്പും ഇട്ട് പൊട്ടിയാലുടന്‍ കറീവേപ്പില ചേര്‍ത്ത് മൂപ്പിച്ച് തണുക്കുമ്പോള്‍ പച്ചടിയില്‍ ഒഴിക്കുക. ഉപ്പ് ചേര്‍ത്ത് കഴിഞ്ഞ് സ്വാദ് ക്രമീകരിക്കാ‍ന്‍ പഞ്ചസാരയും ചേര്‍ക്കണം.‍

നതാഷ വിനോദ്