തര്‍ജ്ജനി

Mango Kitchadi

ചേരുവകള്‍

പച്ച മാങ്ങ, കൊത്തിയരിഞ്ഞതു് 1 ½ കപ്പ് പച്ചമുളക്, വട്ടത്തില്‍ അരിഞ്ഞത് 1 ടേബിള്‍ സ്പൂണ്‍ തേങ്ങാ ചിരകിയതു് ½ കപ്പ് തൈരു് 1 കപ്പ് കടുകു് 2 ടീസ്പൂണ്‍ പഞ്ചസാര ½ ടീസ്പൂണ്‍ കറിവേപ്പില 2 തണ്ട് ഉപ്പ് പാകത്തിനു്

പാകം ചെയ്യുന്ന വിധം

തേങ്ങാ മയത്തില്‍ അരയ്ക്കുക.

അരിഞ്ഞു വെച്ചിരിക്കുന്ന മാങ്ങ, പച്ചമുളകു്, കടുക എന്നിവ ചതയ്ക്കുക

ഇവയെല്ലാം കൂടി പാകത്തിന് ഉപ്പു ചേര്‍ത്ത തൈരില്‍ കലക്കുക.

ഉണക്കമുളകും കടുകും കറിവേപ്പിലയും ചേര്‍ത്തു് കടുക് പൊട്ടിച്ച് തൈരു ചേര്‍ത്ത കൂട്ടിലേക്ക് ഒഴിക്കുക.

അവസാനം ½ ടീസ്പൂണ്‍ പഞ്ചസാരയും ചേര്‍ത്തു് ഇളക്കി ഉപയോഗിക്കുക.

ലളിത എസ്. മേനോന്‍