തര്‍ജ്ജനി

Malay Koftha

കോഫ്‌തയ്ക്ക് (ചീസ് ഉരുളകള്‍)

പനീര്‍ ‌ 400 ഗ്രാം
മൈദ 4 ടീസ്പൂണ്‍
ബേക്കിംഗ് പൌഡര്‍ ഒരു ടേബിള്സ്പൂ‍ണ്‍
പച്ചമുളക് 5 എണ്ണം (അരിഞ്ഞത്)
മല്ലിയില ഒരു പിടി (കൊത്തി അരിഞ്ഞത്)
പാചക എണ്ണ ആവശ്യാ‍നുസരണം (കോഫ്ത വറുത്തെടുക്കാന്‍)

ഗ്രേവിക്ക് (തക്കാളി ക്രീം കറി)

തക്കാളി 5 എണ്ണം (കൊത്തി അരിഞ്ഞത്)
സവാള 5 എണ്ണം (കൊത്തി അരിഞ്ഞത്)
ഇഞ്ചി ഒരു ചെറിയ കഷണം (ചെറുതായി കൊത്തി അരിഞ്ഞത്)
വെളുത്തുള്ളി 5 അല്ലികള്‍ (ചെറുതായി കൊത്തി അരിഞ്ഞത്)
കുരുമുളക് പൊടി 1/2 ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
ജീരകം 1/4 ടീസ്പൂണ്‍
മല്ലിപ്പൊടി 1/2 ടീസ്പൂണ്‍
ചുവന്ന മുളക് പൊടി 1/2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി 1/2 ടീസ്പൂണ്‍
പച്ചവെള്ളം 2 ഗ്ലാസ്സ്
പാചകഎണ്ണ 2 1/2 ടീസ്പൂണ്‍

ഗ്രേവി ഒന്ന് കൊഴുപ്പിക്കാന്‍

ഫ്രെഷ് ക്രീം ആവശ്യാനുസരണം
കശുവണ്ടി പേസ്റ്റ് ആവശ്യാനുസരണം

പാകം ചെയ്യുന്ന രീതി

കോഫ്തയ്ക്ക് വേണ്ടുന്ന ചേരുവകള്‍ എല്ലാം കൂടെ നന്നായി കുഴച്ച് ചേര്ക്കുക.
ആ മിശ്രിതത്തില്‍ നിന്ന് ചീസ് ഉരുളകള്‍ (കോഫ്ത) ഉരുട്ടി എടുക്കുക. എണ്ണയില്‍ അവ വറുത്തെടുത്ത് മാറ്റി വയ്ക്കുക.

വേറെ ഒരു പാനില്‍ 2 1/2 ടീസ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാക്കുക.
അതിലേക്ക് അരിഞ്ഞുവച്ച തക്കാളി, ഉള്ളി, വെളുത്തുള്ളി, ഇഞ്ചി എന്നിവയിട്ട് നന്നായി വഴറ്റുക.
(ഇഞ്ചിക്കും ഉള്ളിക്കും പകരമായി ജിഞ്ചര്‍ ഗാര്‍ലിക്ക് പേസ്റ്റും ഉപയോഗിക്കാവുന്നതാണ്)
അതിലേക്ക് കുരുമുളക്, ജീരകം, മല്ലിപ്പൊടി, ചുവന്നമുളക് പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്ക്കുക.
അതിലേക്ക് 2 ഗ്ലാസ്സ് പച്ചവെള്ളം ചേര്ക്കുക. ഒരു 10|15 മിനിട്ടോളം വേവിക്കുക.

ഒരു പാത്രത്തില്‍ ആദ്യം കോഫ്തകള്‍ നിരത്തി വയ്ക്കുക. അതിന്റെ മുകളിലേക്ക് ഗ്രേവി ഒഴിക്കുക.
ഗ്രേവി ഒന്നൂടെ കൊഴുക്കണമെങ്കില്‍ ആവശ്യാനുസരണം ഫ്രെഷ് ക്രീമും കശുവണ്ടി പേസ്റ്റും ചേര്ക്കാവുന്നതാണ്.
അതിന്റെ മുകളിലേക്ക് കൊത്തി അരിഞ്ഞ മല്ലിയില വിതറി ചുടോടെ വിളമ്പുക.

നതാഷ വിനോദ്, പിനാംഗ്, മലേഷ്യ