Subscribe

Google Groups Subscribe to Tharjani
Email:

തര്‍ജ്ജനി

kappa kuzhachathu

ചേരുവകള്‍

കപ്പ 1/2 കിലൊ
തേങ്ങ 1/2കുപ്പ്
ജീരകം 1/2 ടീ സ്പൂണ്‍
പച്ചമുളക് 4എണ്ണം
മഞ്ഞള്‍പ്പൊടി 1/2 ടീ സ്പൂണ്‍
വെളുത്തുള്ളി 3 അല്ലി
കറിവേപ്പില 1 കതിര്‍പ്പ്
ഉപ്പ് ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

കപ്പ തൊലികളഞ്ഞ് കഴുകിയെടുക്കുക. ഈ കപ്പ നാരൊഴിവാക്കി ചെറുതായി കൊത്തി വീണ്ടും കഴുകി വാരിവെക്കുക
ഒരു കലത്തില്‍ വെള്ളം തിളക്കുമ്പോള്‍, നുറുക്കിയ കപ്പയിട്ട് വേവിക്കുക. പകുതി വെന്താലുടന്‍ കപ്പ ഊറ്റി വെള്ളം കളയുക.
വീണ്ടും വെള്ളം നികയെ ഒഴിച്ച് ഉപ്പും ചേര്‍ത്ത് വേവിച്ച് ഊറ്റിയെടുക്കുക
തേങ്ങ ചിരകുയത്, ജീരകം, പച്ചമുളക്, മഞ്ഞള്‍പ്പൊടി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ഒരുമിച്ച് അരച്ചെടുക്കുക.
വേവിച്ച കപ്പയില്‍ അരപ്പ് ചേര്‍ത്ത് അടച്ചു വച്ച് 2 മിനിട്ട് ആവി കയറ്റുക.
നന്നായി ഇളക്കി കുഴക്കുക

ശ്രീകല