തര്‍ജ്ജനി

Kalan

ചേരുവകള്‍

ചേന 1/4 കിലോ
ഏത്തക്കായ 1/4 കിലോ
കുരുമുളക്‌ പൊടി 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി 1/2 ടീസ്പൂണ്‍
ജീരകം 1/2 ടീസ്പൂണ്‍
ഉപ്പ്‌ ആവശ്യത്തിന്‌ തൈര്‌ 1 ലിറ്റര്‍ (ഫുള്‍ ക്രീം ആയാല്‍ രുചി കൂടും)
നെയ്യ്‌ 3 ടീസ്പൂണ്‍ കടുക്‌ സ്വല്‍പം
തേങ്ങ ചിരകിയത്‌ 1 പിടി
കറിവേപ്പില 1 തണ്ട്‌

ഉണ്ടാക്കുന്ന രീതി:

രണ്ട്‌ കപ്പ്‌ വെള്ളത്തില്‍ കുരുമുളക്‌ പൊടിയിട്ട്‌ നന്നായി ഇളക്കി ഒരുതുണിയില്‍ അരിച്ചെടുക്കുക.
കഷണങ്ങള്‍ സാമാന്യം വലുതായി മുറിച്ച്‌ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത്‌ കുരുമുളകു വെള്ളത്തിലിട്ട്‌ നന്നായിതിളപ്പിക്കുക.
വെന്ത ശേഷം തൈര്‌ ഉടച്ചു ചേര്‍ത്ത്‌ ചെറുതീയില്‍ നന്നായികുറുക്കുക.
തേങ്ങ ചിരകിയതും ജീരകവും അരച്ച്‌ ചേര്‍ത്ത്‌ കൂട്ടിയിളക്കി പതയുമ്പോള്‍ഇളക്കി വെയ്ക്കുക.
കടുക്‌, കറിവേപ്പില എന്നിവ നെയ്യില്‍ (ഏണ്ണയായാലും മതി) മൂപ്പിച്ച്‌ കാളനില്‍ ചേര്‍ക്കുക.

എം.ജി. രാജിലു
വര്‍ക്കല വടശ്ശേരിക്കോണം സ്വദേശി. കഴിഞ്ഞ 32 വര്‍ഷമായി യു.എ.ഈയില്‍ ജോലി ചെയ്യുന്നു.