തര്‍ജ്ജനി

Irachi Thoran

ചേരുവകള്‍

മട്ടന്‍ കീമ ‌ ½ കിലോ മഞ്ഞള്‍ പൊടി 1 റ്റീസ്പൂണ്‍
കുരുമുളക്‌ പൊടി ½ റ്റീസ്പൂണ്‍
വെളുത്തുള്ളി 5 അല്ലി
ഇഞ്ചി ഒരു ഇടത്തരം കഷണം
ഗരം മസാല പൊടി 1 ½ ടീസ്പൂണ്‍
വിനാഗിരി 1 ഡെസ്സേര്‍ട്ട്‌ സ്പൂണ്‍
‌തേങ്ങ തിരുകിയത്‌ ഒരു കപ്പ്‌
എണ്ണ 2 ഡെസ്സേര്‍ട്ട്‌ സ്പൂണ്‍
സവാള അരിഞ്ഞത്‌ ഒരു കപ്പ്‌
പച്ച മുളക്‌ അരിഞ്ഞത്‌ 5 എണ്ണം
കടുക്‌ ¼ ടീസ്പൂണ്‍
കറിവേപ്പില ഒരു തണ്ട്‌
ഉപ്പ്‌ പാകത്തിന്‌

പാകം ചെയ്യുന്ന വിധം

വെളുത്തുള്ളിയും ഇഞ്ചിയും മഞ്ഞള്‍ പൊടിയും ഗരം മസാല പൊടിയും കുരുമുളകു പൊടിയും ചേര്‍ത്ത്‌ അരച്ച്‌ കുഴമ്പു പരുവമാക്കുക.
കീമ ഫ്രോസണ്‍ ആണെങ്കില്‍ ഡീഫ്രോസ്റ്റ്‌ ചെയ്ത ശേഷം, അതിന്റെകൂടെ വിനാഗിരിയും മസാലയും ഉപ്പും ചേര്‍ത്ത്‌ അത്‌ മൃദുവാകുന്നതുവരെ വേവിക്കുക.
എണ്ണ ചൂടാക്കി കടുക്‌ പൊട്ടിക്കുക. എന്നിട്ട്‌ അതിലേക്ക്‌ കറിവേപ്പില, അതിനു ശേഷം സവാള, പച്ചമുളക്‌, എന്നിവയിട്ട്‌ വഴറ്റുക.
സവാള വാടാന്‍ തുടങ്ങുമ്പോള്‍ തേങ്ങ അരച്ചത്‌ ചേര്‍ക്കുക.
വെന്ത കീമ ഇതില്‍ ചേര്‍ത്ത്‌ വെള്ളം വറ്റുന്നതു വരെ പാകം ചെയ്യുക.
ആവശ്യത്തിന്‌ ഉപ്പ്‌ ചേര്‍ക്കുക. ചൂടോടെ വിളമ്പുക.

(കടകളില്‍ നിന്നു വാങ്ങുന്ന ഫ്രോസന്‍ റെഡീമെയ്ഡ്‌ കീമയ്ക്ക്‌ പകരം ഫ്രെഷ്‌ മട്ടനോ ബീഫോ മേടിച്ച്‌ അതിലെ കൊഴുപ്പും നാരുകളുമൊക്കെ കളഞ്ഞ്‌ മിക്സിയിലെ മിന്‍സറിലിട്ട്‌ അരച്ച്‌ കീമയാക്കിയാല്‍ കുറച്ചൂടെ രുചികരമായിരിക്കും)

എം.ജി. രാജിലു
വര്‍ക്കല വടശ്ശേരിക്കോണം വട്ടപ്ലാമൂട്‌ സ്വദേശി. കഴിഞ്ഞ 32 വര്‍ഷമായിയു.എ.ഈയില്‍ ജോലി ചെയ്യുന്നു.