തര്‍ജ്ജനി

Hot Chilli Sauce

ചൈനീസ് പാചകത്തിന്റെ ഒരു ബേസിക്ക് സോസ്സാണ് ഹോട്ട് ചില്ലി സോസ്സ്

ചേരുവകള്‍

കൊത്തി അരിഞ്ഞ ഉള്ളി 3 ടേബിള്‍സ്പൂണ്‍
വെളുത്തുള്ളിയും ഇഞ്ചിയും അരച്ചത് 2 ടേബിള്‍സ്പൂണ്‍
മുളക് അരച്ചത് 1 ടീസ്പൂണ്‍
ടൊമാറ്റോ കെച്ചപ്പ് 3 ടേബിള്‍സ്പൂണ്‍
വിനാഗിരി 1 ടേബിള്‍സ്പൂണ്‍
പഞ്ചസാര 1 ടേബിള്‍സ്പൂണ്‍
എള്ളെണ്ണ 3 ടീസ്പൂണ്‍
ഉപ്പ് 1/2 ടീസ്പൂ‍ണ്‍
വെള്ളം 1/2 കപ്പ്
കോണ്‍സ്റ്റാ‍ര്‍ച്ച് 1 ടേബിള്‍സ്പൂണ്‍

പാകം ചെയ്യുന്ന രീതി

കോണ്‍സ്റ്റാര്‍ച്ച് അരകപ്പ് വെള്ളത്തില്‍ കലക്കി വയ്ക്കുക.
കൊത്തി അരിഞ്ഞ ഉള്ളി 2 ടീസ്പൂണ്‍ എണ്ണയില്‍ വഴറ്റുക. അതില്‍ വെളുത്തുള്ളിയും ഇഞ്ചിയും അരച്ചതും മുളക് അരച്ചതും ടൊമാറ്റോ കെച്ചപ്പും വിനാഗിരിയും പഞ്ചസാരയും ഉപ്പും ഒരു ടീസ്പൂണ്‍ എള്ളെണ്ണയും ചേര്‍ത്ത് നന്നായി ഇളക്കുക. അതിലേക്ക് കോണ്‍സ്റ്റാര്‍ച്ച് കലക്കിയ വെള്ളം ഒഴിക്കുക. കുറുകി വരുന്നതു വരെ ഇളക്കുക.

കെ. വിജയ്, സിങ്കപ്പൂര്‍