തര്‍ജ്ജനി

Fish Pickle

ചേരുവകള്‍

മീന്‍ (നെയ്യ്‌മീന്‍/ചൂര) 1 കിലൊ
ചുമന്നുള്ളി 25 എണ്ണം
ഇഞ്ചി 175 ഗ്രാം
വെളുത്തുള്ളി 175 ഗ്രാം
ഉലുവാ ഒരു നുള്ള്
മഞ്ഞള്‍പ്പൊടി 1 റ്റീ സ്പൂണ്‍
മുളകുപൊടി 5 ടേബിള്‍സ്പൂണ്‍
കുരുമുളകുപൊടി 2 ടീസ്പൂണ്‍
വിനാഗിരി 1/2 കപ്പ്
കടുക് 1 ടീസ്പൂണ്‍
എണ്ണ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില 3 കതിര്‍പ്പ്

പാകം ചെയ്യുന്ന വിധം

കുറച്ച് ഇഞ്ചിയും വെളുത്തുള്ളിയും എടുത്ത് നന്നായി അരച്ച് 3 റ്റീസ്പൂണ്‍ പേസ്റ്റ് ഉണ്ടാക്കുക. ബാക്കി വരുന്ന ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ കഷ്ണങ്ങളായി അരിഞ്ഞു വയ്ക്കുക. ചുമന്നുള്ളിയും തൊലി കളഞ്ഞ് ചെറുതായി അരിയുക
മീന്‍ ചെറിയ കഷ്ണങ്ങളായി മുറിച്ച്, ഇതിനെ 1/2 റ്റീ സ്പൂണ്‍ മഞ്ഞള്‍പൊടി, 2 ടേബിള്‍സ്പൂണ്‍ മുളകുപൊടി, ‌‍2 ടീസ്പൂണ്‍ കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് 1 മണിക്കൂര്‍ മാരിനേറ്റ് ചെയ്യുക . മാരിനേറ്റ് ചെയ്ത മീന്‍ കഷ്ണങ്ങള്‍ എണ്ണയില്‍ പകുതി മൂപ്പില്‍ വറത്തു കോരി എണ്ണ വാലാന്‍ വയ്ക്കുക.
ഒരുപാത്രത്തില്‍ എണ്ണചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക. ചുമന്നുള്ളി ഇട്ടു ഗോള്‍ഡന്‍ നിറമാകുന്നതുവരെ വഴറ്റുക.
പിന്നീട് ബാക്കിയിരിക്കുന്ന മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉലുവ എന്നിവ ചേര്‍ത്ത് എണ്ണ തെളിയുന്നതു വരെ വഴറ്റുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് പച്ച മണം മാറുന്നതുവരെ വഴറ്റുക. ഉപ്പു ചേര്‍ക്കുക.
മീന്കഷ്ണങ്ങളും, 11/4 കപ്പ് എണ്ണയും, അരിഞ്ഞുവച്ചിരിക്കുന്ന വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍ത്ത് 20 മിനിറ്റ് ചെറുതീയില്‍ അടച്ചുവച്ച് വേവിക്കുക.
തണുത്തതിനുശേഷം വിനാഗിരിയും ചേര്‍ത്ത് ഒരു കുപ്പിലാക്കിവയ്ക്കുക

(മീന്‍ വറക്കുമ്പോള്‍ നന്നായി മൂത്താല്‍, കഷ്ണങ്ങള്‍ക്ക് കട്ടിയുണ്ടായിരിക്കും, പക്ഷെ കുറേക്കാലം കേടുകൂടാതെ ഇരിക്കും)

ശ്രീകല ബി