തര്‍ജ്ജനി

Fish Mollie

ചേരുവകള്‍

മീന്‍ കഷണങ്ങളാക്കിയത്‌ ‌ ഒരു കിലോ ‌
സവാള അരിഞ്ഞത്‌ ‌ 300 ഗ്രാം
പച്ച മുളക്‌, നീളത്തില്‍ കീറിയത് ‌ 50 ഗ്രാം ഇഞ്ചി അരിഞ്ഞ്‌ ചതച്ചത്‌ ‌ 25 ഗ്രാം ‌
‌‌വെളുത്തുള്ളി അരിഞ്ഞത്‌ ‌ 15 ഗ്രാം
മഞ്ഞള്‍ പൊടി ‌ ഒരു റ്റീസ്പൂണ്‍
വെളിച്ചെണ്ണ ‌ 100 മില്ലി കറിവേപ്പില ‌ 2 തണ്ട്‌ തക്കാളി ‌ 150 ഗ്രാം
തേങ്ങാ (വലുത്) ‌ ഒന്ന്
ഉപ്പ്‌ ‌ പാകത്തിന്‌

പാകം ചെയ്യുന്ന വിധം

തക്കാളി ഇടത്തരം വലിപ്പമുള്ള കഷണങ്ങളായി മുറിക്കുക.
തേങ്ങയുടെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും പാല്‍ വെവ്വേറെ എടുത്തു വയ്ക്കുക.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി അതില്‍ അരിഞ്ഞുവച്ച സവാള, ഇഞ്ചി,വെളുത്തുള്ളി, കറിവേപ്പില, പച്ചമുളക്‌ എന്നിവ വഴറ്റുക.
അതിലേക്ക്‌ മഞ്ഞള്‍ പൊടി ഇടുക.
തേങ്ങയുടെ മൂന്നാം പാല്‍ഒഴിച്ച്‌ അതിനെ കുറുക്കുക.
അതിലേക്ക്‌ തേങ്ങയുടെ രണ്ടാം പാല്‍ ഒഴിച്ച്‌ തിളപ്പിക്കുക.
കഷണങ്ങളാക്കിയ മീനും തക്കാളിയും അതിലേക്കിട്ട്‌ മീന്‍ വേവാന്‍ അനുവദിക്കുക.
ആവശ്യത്തിന്‌ ഉപ്പ്‌ ചേര്‍ക്കുക.
തേങ്ങയുടെ ഒന്നാം പാല്‍ ചേര്‍ത്ത്‌ ചെറുതായൊന്ന് തിളപ്പിച്ച്‌ അടുപ്പില്‍ നിന്നെടുക്കുക. ചൂടോടെ വിളമ്പുക.
(തേങ്ങയ്ക്കു പകരം‍ തേങ്ങ പൌഡര്‍ കൊണ്ടും ഫിഷ്‌ മോളി ഉണ്ടാക്കാം.)

ഷെഫ്‌.എം.എ.ജയകുമാര്‍, യു.എ.ഈ.
(എറണാകുളം പുതുമന സ്വദേശി,മലപ്പുറം ഫുഡ്ക്രാഫ്റ്റ്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫസ്റ്റ്‌ക്ലാസ്സോടെ ഡിപ്ലോമ. കഴിഞ്ഞ ഒരു വര്‍ഷമായി ബാരക്കുട ബീച്ച്‌റിസോര്‍ട്ടില്‍ ജോലി ചെയ്യുന്നു.)