തര്‍ജ്ജനി

Daal Curry

ചേരുവകള്‍

സാമ്പാര്‍ പരിപ്പ് 3/4 കപ്പ്
വെള്ളരിക്ക കഷ്ണങ്ങള്‍ 1/2 കപ്പ്
സവാള അരിഞ്ഞത് 1 കപ്പ്
പുളി ഒരു ചെറുനാരങ്ങ വലിപ്പം
വെളുത്തുള്ളി പേസ്റ്റ് 1ടീ സ്പൂണ്‍
മല്ലി പ്പൊടി 1റ്റീ സ്പൂണ്‍
മഞ്ഞള്‍ പൊടി 1/2 റ്റീസ്പൂണ്‍
ജീരകപ്പൊടി 1 ടീസ്പൂണ്‍
മുളകുപൊടി 1/2 ടീസ്പൂണ്‍
കടല മാവ് 1ടീസ്പൂണ്‍
എണ്ണ 11/2 ടേബിള്‍ സ്പൂണ്‍
മല്ലി ഇല അരിഞ്ഞത് 1 പിടി

പാകം ചെയ്യുന്ന വിധം

മഞ്ഞളും ഉപ്പും ചേര്‍ത്ത് പരിപ്പ് വേവിച്ച് ഉടച്ചു വയ്ക്കുക.
എണ്ണ ചൂടാവുമ്പോള്‍ ചെറുതായി അരിഞ്ഞ സവാള ഇട്ടു നന്നായി വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തു പച്ചമണം പോകുന്നതു വരെ വഴറ്റുക.
ഇതിലേക്കു് മല്ലിപ്പൊടി, മുളകുപൊടി, ജീരകപ്പൊടി, പുളിവെള്ളം വെള്ളരിക്കയും ചേര്‍ത്ത് വേവിക്കുക.
വെള്ളരിക്ക നന്നായി വെന്തുവരുമ്പോള്‍ വേവിച്ചുടച്ച പരിപ്പ് ചേര്‍ക്കുക.
പിന്നീട് കടലമാവ് വെള്ളത്തില്‍ കലക്കി ചേര്‍ത്ത് നന്നായി തിളപ്പിച്ചു ചാറ് അയഞ്ഞപരുവത്തില്‍ മല്ലിയില ചേര്‍ത്ത് വാങ്ങുക.

ശ്രീകല ബി