തര്‍ജ്ജനി

Coconut Chutney

ചേരുവകള്‍:

തേങ്ങ ഒരെണ്ണം
പച്ചമുളക്‌ അഞ്ചെണ്ണം
ഇഞ്ചി 10 ഗ്രാം ഉപ്പ്‌ ആവശ്യത്തിന്‌
വാളന്‍പുളി 2 റ്റീസ്പൂണ്‍
(പുളി ഇല്ലാതെയും ഉണ്ടാക്കാം)

പാചകം ചെയ്യുന്ന രീതി

തേങ്ങ തിരുകിയെടുക്കുക.
പച്ചമുളകും ഇഞ്ചിയും കൊത്തി അരിഞ്ഞ്‌ അതിന്റെകൂടെ ചേര്‍ക്കുക.
ആവശ്യത്തിന്‌ ഉപ്പും പുളിയും ചേര്‍ക്കുക. അരകല്ലില്‍ അല്ലെങ്കില്‍ മിക്സിയില്‍ അരച്ച്‌ എടുക്കുക.
വെളിച്ചെണ്ണ ചൂടാക്കി കടുക്‌ പൊട്ടിച്ച്‌ കറിവേപ്പില ഇട്ട്‌ കഷണങ്ങളാക്കിയ രണ്ട്‌ വറ്റല്‍ മുളക്‌ അതിലിട്ട്‌ താളിച്ച്‌ അരച്ചു വച്ച ചമ്മന്തിയില്‍ ചേര്‍ക്കാം.

ഷെഫ്‌.എം.എ.ജയകുമാര്‍, ബാരക്കുട ബീച്ച്‌ റിസോര്‍ട്ട്‌, യു.എ.ഈ.
(എറണാകുളം പുതുമന സ്വദേശി,മലപ്പുറം ഫുഡ്ക്രാഫ്റ്റ്‌ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫസ്റ്റ്‌ക്ലാസ്സോടെ ഡിപ്ലോമ. കഴിഞ്ഞ ഒരുവര്‍ഷമായി ബാരക്കുട ബീച്ച്‌റിസോര്‍ട്ടില്‍ ജോലി ചെയ്യുന്നു.)