തര്‍ജ്ജനി

Chilli Chicken

ചേരുവകള്‍

കോഴിയിറച്ചി ചതുരത്തില്‍ അരിഞ്ഞത്‌ 800 ഗ്രാം ക്യാപ്സിക്കം ചതുരത്തില്‍ അരിഞ്ഞത്‌ 2 എണ്ണം
സവാള ചതുരത്തില്‍ അരിഞ്ഞത്‌ 2 എണ്ണം
ഉണക്കമുളക്‌ 4 എണ്ണം പച്ചമുളക്‌ അരിഞ്ഞത് 5 എണ്ണം
വെളുത്തുള്ളി ചെറുതായി അരിഞ്ഞത്‌ 5 അല്ലി
നീളമുള്ള ഉള്ളിത്തണ്ട്‌ (spring onion) 3 എണ്ണം
‍കോഴി മാരിനേറ്റ്‌ ചെയ്യാന്‍:
അജിനോമോട്ടോ 1 ടീസ്പൂണ്‍
ജിഞ്ചര്‍-ഗാര്‍ലിക്ക്‌ പേസ്റ്റ്‌ 1 റ്റീസ്പൂണ്‍ മുട്ട 2 എണ്ണം
കോണ്‍ഫ്ലോര്‍ 2 ടീസ്പൂണ്‍
ബ്ലാക്ക്‌ സോയാ സോസ്സ്‌ ‌ 1 റ്റേബിള്‍ സ്പൂണ്‍
ഉപ്പ്‌ ആവശ്യത്തിന്‌
സോസ്സിന്‌:
പാചക എണ്ണ 15 മില്ലി
ബ്ലാക്ക്‌ സോയ സോസ്സ്‌ 1 റ്റേബിള്‍ സ്പൂണ്‍ ബ്രൌണ്‍ സോയ സോസ്സ്‌ 1 റ്റീസ്പൂണ്‍
പഞ്ചസാര 1 റ്റേബിള്‍ സ്പൂണ്‍
അജിനോമോട്ടോ 1 ടീസ്പൂണ്‍
വെളുത്ത കുരുമുളക്‌ പൊടി (white pepper powder) 1 ടീസ്പൂണ്‍
കോണ്‍ഫ്ലോര്‍ 15 ഗ്രാം
ചിക്കന്‍ സ്റ്റോക്ക്‌ (chicken stock) 50 മില്ലി
ഉപ്പ്‌ ആവശ്യത്തിന്‌
ചില്ലി പേസ്റ്റ്‌ 1 റ്റേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

മാരിനേഷന്‌ ആവശ്യമുള്ള മേല്‍ പറഞ്ഞ ചേരുവകള്‍ എല്ലാം ചേര്‍ത്ത്‌ നന്നായി കുഴച്ചിട്ട്‌ അത്‌ കഷണങ്ങളാക്കിയ കോഴിയിറച്ചിയില്‍ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക.
ചിക്കന്‍ സ്റ്റോക്ക്‌ ഉണ്ടാക്കുന്ന രീതി: അല്പം കോഴിയിറച്ചിയില്‍ ലേശം കുരുമുളക്‌ പൊടിയും ചേര്‍ത്ത്‌ തിളപ്പിച്ച്‌ കുറുക്കി എടുക്കുക
ചില്ലി പേസ്റ്റ്‌ ഉണ്ടാക്കുന്ന രീതി: വെള്ളത്തിലിട്ട്‌ നന്നായി കുതിര്‍ത്ത ഉണക്കമുളക്‌ മിക്സിയിലിട്ട്‌ അരച്ചെടുക്കുക. ഒരു ചീനച്ചട്ടിയില്‍എണ്ണ ചൂടാക്കി, അതില്‍ അരച്ചെടുത്ത മുളക്‌ ഇട്ട്‌ വഴറ്റി എടുക്കുക.

മാരിനേറ്റ്‌ ചെയ്ത്‌ വച്ച കോഴി കഷണങ്ങള്‍ എണ്ണയില്‍ പൊരിച്ചെടുത്ത്‌ വയ്ക്കുക.
എണ്ണ ഒരു പാനില്‍ ചൂടാക്കി അതില്‍ വെളുത്തുള്ളി, സവാള, ക്യാപ്സിക്കം, ചുവന്ന ഉണക്കമുളക്‌, പച്ചമുളക്‌, ചിക്കന്‍ സ്റ്റോക്ക്‌, ചില്ലി പേസ്റ്റ്‌ എന്നിവ ഇട്ട്‌ നന്നായി വഴറ്റുക.
അതിലേക്ക്‌ ബ്ലാക്ക്‌ സോയാ സോസ്സ്‌, ബ്രൌണ്‍ സോയാ സോസ്സ്‌, ഉപ്പ്‌, അജിനോമോട്ടോ, പഞ്ചസാര എന്നിവ ചേര്‍ക്കുക.
സോസ്സിലേക്ക്‌ പൊരിച്ചെടുത്ത കോഴി കഷണങ്ങള്‍ ചേര്‍ക്കുക.
സോസ്സ്‌ കട്ടിയാക്കാന്‍ (consistency) കോണ്‍ഫ്ലോര്‍ പൊടി ആവശ്യാനുസരണം ചേര്‍ക്കുക.
അരിഞ്ഞ്‌ വച്ച ഉള്ളിത്തണ്ട്‌ അവസാനം ചില്ലിചിക്കണു മുകളില്‍ വിതറുക.

ഷെഫ്‌.എം.എ.ജയകുമാര്‍, യു.എ.ഈ.
(എറണാകുളം പുതുമന സ്വദേശി,മലപ്പുറം ഫുഡ്ക്രാഫ്റ്റ്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫസ്റ്റ്‌ക്ലാസ്സോടെ ഡിപ്ലോമ. കഴിഞ്ഞ ഒരു വര്‍ഷമായി ബാരക്കുട ബീച്ച്‌റിസോര്‍ട്ടില്‍ ജോലി ചെയ്യുന്നു.)