തര്‍ജ്ജനി

Chicken Stew

ചേരുവകള്‍

ചിക്കന്‍ 1കിലോ (കഷണങ്ങളാക്കി മുറിച്ചത്)
സവാള 6 എണ്ണം (നന്നായി കൊത്തി അരിഞ്ഞത്)
പച്ചമുളക് 10 എണ്ണം (നീളത്തില്‍ അരിഞ്ഞത്)
ഇഞ്ചി 100 ഗ്രാം (ചെറുതായി കൊത്തി അരിഞ്ഞത്)
വെളുത്തുള്ളി 100 ഗ്രാം (ചെറുതായി കൊത്തി അരിഞ്ഞത്) ‌
തേങ്ങ തിരുകിയത് 5 കപ്പ്
തക്കാളി 5 എണ്ണം
കസ്‌കസ് പൊടിച്ചത്‌ 2 സ്പൂണ്‍
കറുകപ്പട്ട 6 ചെറിയ കഷണം ഏലയ്ക്ക 2 കഷണം
മല്ലിയില ഒരു പിടി (കൊത്തി അരിഞ്ഞത്)
എണ്ണ 10 ടീസ്പൂണ്‍
നാരങ്ങനീര് 2 ഡെസ്സേര്‍ട്ട് സ്പൂണ്‍
ഉപ്പ് പാകത്തിന്

പാകം ചെയ്യുന്ന രീതി

തേങ്ങാപ്പീര പിഴിഞ്ഞ് ഒന്നാം പാല്‍ 2 കപ്പ് എടുക്കുക. വീണ്ടും പിഴിഞ്ഞ് 4 കപ്പ് രണ്ടാം പാല്‍ എടുക്കുക.
പാനില്‍ എണ്ണ ചുടാക്കുക. അതിലേക്ക് കറുകപ്പട്ട, അരിഞ്ഞ സവാള, പച്ചമുളക് എന്നിവ ഇട്ട് സവാള ബ്രൌണ്‍നിറമാകുന്നതുവരെ നന്നായി വഴറ്റുക.
അതിലേക്ക് കൊത്തി അരിഞ്ഞ ഇഞ്ചിയും കൊത്തി അരിഞ്ഞ വെളുത്തുള്ളിയും ഇട്ട് വീണ്ടും വഴറ്റുക.
അതിലേക്ക് ചിക്കന്‍ കഷണങ്ങള്‍ ഇട്ട് കുറച്ച് നേരം വഴറ്റുക.
ഇതിലേക്ക് തേങ്ങയുടെ രണ്ടാം പാല്‍ ഒഴിക്കുക. അതിലേക്ക് അരിഞ്ഞ തക്കാളികള്‍, കശ്‌കശ്, മല്ലിയില എന്നിവ ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് പാത്രം അടച്ച് വച്ച് വേവിക്കുക.
കോഴി വെന്ത ശേഷം വെള്ളം 3/4 ഭാ‍ഗത്തോളം വെള്ളം വറ്റുമ്പോള്‍ തേങ്ങയുടെ ഒന്നാം പാല്‍ ചേര്‍ക്കുക. അതിലേക്ക് നാരങ്ങാ നീരും ഒഴിക്കുക. പാകമാകുന്നതു വരെ വേവിച്ച്, ചൂടോടെ വിളമ്പുക.