തര്‍ജ്ജനി

Chicken Fry

ചേരുവകള്‍

ചിക്കന്‍ 1 കിലോ
ചുവന്നമുളകുപൊടി 1 1/2 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി 2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി 6 അല്ലി
ഇഞ്ചി ഒരു വലിയ കഷണം
മഞ്ഞള്‍ പൊടി 1 ടീസ്പൂണ്‍
കറിവേപ്പില 4-5 എണ്ണം
സവാള 2 എണ്ണം
വെളിച്ചെണ്ണ 2 കപ്പ്
ഉപ്പ് പാകത്തിന്

പാകം ചെയ്യുന്ന വിധം

ഇറച്ചി വൃത്തിയാക്കി കഷണങ്ങളാക്കി മുറിക്കുക. ഇഞ്ചിയും വെളുത്തുള്ളിയും കൊത്തി അരിയുക. സവാള നീളത്തില്‍ അരിയുക.
കുരുമുളക് പൊടി, മുളക് പൊടി, അരിഞ്ഞ ഇഞ്ചി, അരിഞ്ഞ വെളുത്തുള്ളി, മഞ്ഞള്‍ പൊടി, ഉപ്പ് എന്നിവ നന്നായി അരച്ചെടുക്കുക.
അത് അല്‍പ്പം എണ്ണയില്‍ ചാലിച്ച്, മുറിച്ചു വച്ചിട്ടുള്ള കോഴി കഷണങ്ങളില്‍ പുരട്ടുക. അത് അങ്ങനെ 2-3 മണിക്കൂര്‍ വച്ചിരുന്നാല്‍ നല്ലതാണ്. (മാരിനേറ്റ് ചെയ്ത കോഴി ഇറച്ചി ഫ്രിഡ്ജില്‍ ഒരു രാത്രി വച്ചിരുന്നാല്‍ രുചി കൂടും)
എണ്ണ ചൂടാക്കി കോഴി കഷണങ്ങള്‍ വറുത്തെടുക്കുക (വെന്ത് ബ്രൌണ്‍ നിറമാകുമ്പോള്‍ കോരുക).
കഷണങ്ങള്‍ കോരിയതിനു ശേഷം അതേ എണ്ണയില്‍ കറിവേപ്പിലയും പച്ചമുളകും സവാളയും മൂപ്പിച്ച് കോരിയെടുക്കുക.
ഉണക്ക കുരുമുളക് ചതച്ചതും മൂപ്പിച്ചെടുത്ത സവാളയും കറിവേപ്പിലയും പച്ചമുളകും വറുത്ത കോഴി കഷണങ്ങളുടെ കൂടെ വിളമ്പുക.

എം. ജീ. രാജിലു
വര്‍ക്കല വടശ്ശേരിക്കോണം സ്വദേശി. കഴിഞ്ഞ 32 വര്‍ഷമായി യു.എ.ഈയില്‍ ജോലി ചെയ്യുന്നു.