തര്‍ജ്ജനി

Cherupayar Paayasam

ചേരുവകള്‍

ചെറുപയര്‍ പരിപ്പ് 1 കപ്പ്
ചവ്വരി അരയ്ക്കാല്‍ കപ്പ്
തിരുമ്മിയ തേങ്ങ ആറുകപ്പ് ഒന്നാം പാ‍ല്‍ ഒരു കപ്പ്
രണ്ടാം പാല്‍ മൂന്ന് കപ്പ്
മൂന്നാം പാല്‍ നാലര കപ്പ്
ശര്‍ക്കര കാല്‍ കിലോ
ജീരകം പൊടിച്ചത് കാല്‍ ടീസ്പൂണ്‍
ചുക്ക് പൊടിച്ചത് കാല്‍ ടീസ്പൂണ്‍
തേങ്ങാ ചെറിയ കഷണങ്ങളാക്കി നെയ്യില്‍ മൂപ്പിച്ചത് കാല്‍ കപ്പ്

പാകം ചെയ്യുന്ന വിധം:

ചെറുപയര്‍ പരിപ്പ് ചുവട് കട്ടിയുള്ള ചൂടായ ചീനചട്ടിയിലിട്ട് വാസന വരുന്നതുവരെ മൂപ്പിക്കുക. പിന്നീട് കഴുകി അരിക്കുക.
ഒരു പാത്രത്തില്‍ മൂന്നാം പാല്‍ ഒഴിച്ച് അടുപ്പില്‍ വച്ച് വെട്ടിത്തിളയ്ക്കുമ്പോള്‍ കഴുകി വച്ചിരിക്കുന്ന പരിപ്പിട്ട് വേവിക്കുക. പരിപ്പിലെ വെള്ളം വറ്റി കുറുകുമ്പോള്‍ ശര്‍ക്കര ഉരുക്കി അരിച്ച് കുറുക്കിയ പാനിയാക്കിയതും ചേര്‍ത്തിളക്കി ഒന്നുംകൂടി നല്ലതുപോലെ കുറുക്കുക.
അതില്‍ രണ്ടാം പാലും ചൌവ്വരി കഴുകിയതും ചേര്‍ക്കുക. ചൌവ്വരി വെന്ത് പാ‍യസം പകുതി വറ്റുമ്പോള്‍, തലപ്പാലില്‍ ജീരകവും ചുക്കും പൊടിച്ചുകലക്കിയത് ചേര്‍ത്തിളക്കി ഒന്നു ചൂടാകുമ്പോള്‍ മൂപ്പിച്ച തേങ്ങായും ചേര്‍ത്ത് വാങ്ങി വയ്ക്കുക. പിന്നീട് കുറേ നേരംകൂടി പായസം ഇളക്കണം. (മൂപ്പിച്ച തേങ്ങ ചേര്‍ക്കാതെയും പായസം തയാറാ‍ക്കാവുന്നതാണ്)

നതാഷ വിനോദ്, പിനാംഗ്, മലേഷ്യ.