Subscribe

Google Groups Subscribe to Tharjani
Email:

തര്‍ജ്ജനി

Chembu Curry

ചേരുവകള്‍

ചേമ്പ് കാല്‍ കിലോ (ചുരണ്ടി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കിയത്)
വെള്ളം ആറ് കപ്പ്
ചുവന്നുള്ളിയല്ലി പത്ത്
പച്ചമുളക് ആറ്
ഇഞ്ചി അര ഡെസ്സേര്‍ട്ട് സ്പൂണ്‍ (നീളത്തില്‍ കനം കുറച്ചരിഞ്ഞത്)
കറിവേപ്പില ഒരു കതിര്‍പ്പ്
പൊടിയുപ്പ് അര ടീസ്പൂണ്‍
വെളിച്ചെണ്ണ 2 ഡെസ്സേര്‍ട്ട് സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ചുവന്നുള്ളിയല്ലിയും പച്ചമുളകും ഇഞ്ചിയും ചതച്ചുവയ്ക്കുക.
വെള്ളം വെട്ടിത്തിളയ്ക്കുമ്പോള്‍ ചേമ്പിട്ട് പാത്രം മൂടി നന്നായി വേവിക്കുക. മത്തുകൊണ്ട് നന്നായി ഉടയ്ക്കണം. കുറച്ച് കട്ടകളായും ഇരിക്കണം. ഇതില്‍ കുറച്ച് തിളച്ചവെള്ളം ഒഴിച്ച് കൂട്ട് ഇടത്തരം അയവിലാക്കുക. അല്പം അയഞ്ഞിരിക്കുമ്പോള്‍ ചതച്ചുവച്ച ചുവന്നുള്ളിയല്ലിയും പച്ചമുളകും ഇഞ്ചിയും ചേര്‍ക്കുക. അതിന്റെ കൂടെ കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് ഒന്ന് തിളയ്ക്കുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് ഇടത്തരം അയവില്‍ വാങ്ങി ചൂടോടെ ഉപയോഗിക്കുക.

(എല്ലാ കിഴങ്ങുവര്‍ഗ്ഗങ്ങളും ചക്കക്കുരുവും ഇതേ രീതിയില്‍ കറിവയ്ക്കാം)‌

റീമ.എം.ദാസ്