|
|
![]() |
|||||
|
|
ചേരുവകള്‍
| ചക്കച്ചുള | 1/2 കിലൊ |
| തേങ്ങ | 1/2 കപ്പ് |
| ജീരകം | 1/2 ടീ സ്പൂണ്‍ |
| പച്ചമുളക് | 6എണ്ണം |
| മഞ്ഞള്‍പ്പൊടി | 1/2 ടീ സ്പൂണ്‍ |
| വെളുത്തുള്ളി | 4അല്ലി |
| ചുവന്നുള്ളി | 3എണ്ണം |
| കറിവേപ്പില | 1 കതിര്‍പ്പ് |
| ഉപ്പ് | ആവശ്യത്തിന് |
പാകം ചെയ്യുന്ന വിധം
ചക്കച്ചുള അരിഞ്ഞ് ഒരു പാത്രത്തിലാക്കി ഉപ്പും മഞ്ഞളും, വേകാന്‍ ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക
തേങ്ങ ചിരകിയത്, ജീരകം, പച്ചമുളക്, ചുവന്നുള്ളി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ഒരുമിച്ച് അരച്ചെടുക്കുക.
വേവിച്ച ചക്കയില്‍ അരപ്പ് ചേര്‍ത്ത് അടച്ചു വച്ച് 5 മിനിട്ട് ആവി കയറ്റുക.
വെളിച്ചെണ്ണ ചേര്‍ത്ത് നന്നായി ഇളക്കി കുഴയ്ക്കുക
ശ്രീകല