തര്‍ജ്ജനി

Chakka Aviyal

ചേരുവകള്‍

ചക്കച്ചുള 1/2 കിലൊ
തേങ്ങ 1/2 കപ്പ്
ജീരകം 1/2 ടീ സ്പൂണ്‍
പച്ചമുളക് 4എണ്ണം
മഞ്ഞള്‍പ്പൊടി 1/2 ടീ സ്പൂണ്‍
മുരിങ്ങക്കായ് അരിഞ്ഞത് 1 കപ്പ്
വെളുത്തുള്ളി 4അല്ലി
മങ്ങ 1 ചെറിയ കഷ്ണം നീളത്തില്‍ അരിഞ്ഞത്
ചുവന്നുള്ളി 2എണ്ണം
കറിവേപ്പില 1 കതിര്‍പ്പ്
ഉപ്പ് ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ചക്കച്ചുള അരിഞ്ഞ് ഒരു പാത്രത്തിലാക്കി ഉപ്പും മഞ്ഞളും,മാങ്ങായും മുരിങ്ങക്കായും വേകാന്‍ ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക
തേങ്ങ ചിരകിയത്, ജീരകം, പച്ചമുളക്, ചുവന്നുള്ളി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ഒരുമിച്ച് അരച്ചെടുക്കുക.
വേവിച്ച ചക്കയില്‍ അരപ്പ് ചേര്‍ത്ത് അടച്ചു വച്ച് 5 മിനിട്ട് ആവി കയറ്റുക.
വെളിച്ചെണ്ണ ചേര്‍ത്ത് ഇളക്കി വാങ്ങുക.

ശ്രീകല