തര്‍ജ്ജനി

Cabage Rolls

ചേരുവകള്‍

നല്ല കാബേജ് ഇലകള്‍ 8 എണ്ണം
ഇഞ്ചി അരച്ചത് 1 ടേബിള്‍സ്പൂണ്‍
കൊത്തിഅരിഞ്ഞ കൂണ്‍ 1 കപ്പ്
അരിഞ്ഞ സിലറി തണ്ട് 1 കപ്പ്
പയര്‍ മുളപ്പിച്ചത് 1 കപ്പ്
ഉപ്പ് 1 ടീസ്പൂണ്‍
കുരുമുളക് 1 ടീസ്പൂണ്‍
എള്ളെണ്ണ 1 ടീസ്പൂണ്‍
അജിനോമോട്ടോ ഒരു നുള്ള്

പാകം ചെയ്യുന്ന വിധം

കാബേജ് ഇലയുടെ വക്ക് വൃത്തിയാക്കി കട്ടിയുള്ള നടുഭാഗം ചെത്തി കനം കുറയ്ക്കുക. ഇല കീറാതെ സൂക്ഷിക്കണം. ഇത് ഉപ്പ് വെള്ളത്തില്‍ തിളപ്പിച്ച് വെള്ളം കുടഞ്ഞ് വയ്ക്കുക.

അതില്‍ നിറയ്ക്കാനായി കൊത്തിയരിഞ്ഞ കൂണും അരിഞ്ഞ സിലറി തണ്ടും പയര്‍ മുളപ്പിച്ചതും കൂട്ടി ചേര്‍ക്കുക.

രണ്ട് ടേബിള്‍സ്പൂണ്‍ എണ്ണ ചൂ‍ടാ‍ക്കി ഇഞ്ചി അരച്ചത് വഴറ്റുക. ഇതില്‍ കൊത്തിയരിഞ്ഞ കൂണും അരിഞ്ഞ സിലറി തണ്ടും പയര്‍ മുളപ്പിച്ചതും ചേര്‍ത്ത് വെള്ളം വറ്റുന്നതുവരെ വേവിക്കുക. അതുകഴിഞ്ഞ് തണുക്കാന്‍ വയ്ക്കുക.

രണ്ട് കാ‍ബേജ് ഇലകള്‍ ഒന്നിനു മുകളില്‍ ഒന്നായി അടുക്കി നിറയ്ക്കാ‍ന്‍ വച്ചിരിക്കുന്നതിന്റെ കാല്‍ഭാഗം അതില്‍ വയ്ക്കുക. അടിയില്‍ നിന്ന് ആദ്യം മടക്കി പിന്നെ ഇരുവശങ്ങളില്‍ നിന്നും അകത്തോട്ട് മടക്കി മുകളിലേക്ക് നല്ലതുപോലെ മുറുക്കി ചുരുട്ടി എടുക്കുക. കുഴല്‍ രൂപത്തിലായിരിക്കും ഇത്. മറ്റ് കാബേജിലകള്‍ കൊണ്ടും ഇതേപോലെ ചെയ്യുക.

ഇവയെല്ലാം കൂടെ ആവിയില്‍ പുഴുങ്ങാന്‍ വച്ച് നല്ല ചൂടില്‍ നാലോ അഞ്ചോ മിനിറ്റ് നേരം വേവിക്കുക. ഒരു പാത്രത്തിലേക്ക് മാറ്റി നെടുവേ ഒന്ന് മുറിച്ച് വിളമ്പുക.

കെ.വിജയ്, സിംഗപ്പൂര്‍