തര്‍ജ്ജനി

Batoora

ചേരുവകള്‍

മൈദാ കാല്‍ കിലോ
വെണ്ണ ഒരു ടീസ്പൂണ്‍ (അല്ലെല്‍ വനസ്പതി)
യീസ്റ്റ് ഒരു ടീസ്പൂണ്‍
പഞ്ചസാ‍ര ഒരു ടീസ്പൂണ്‍
ചെറുചൂടുള്ള വെള്ളം അര കപ്പ്
മുട്ടയുടെ ഉണ്ണി ഒന്ന്
കുഴയ്ക്കാന്‍ വെള്ളം ആവശ്യാനുസരണം
പൊടിയുപ്പ് ആവശ്യാനുസരണം

പാകം ചെയ്യുന്ന വിധം:

മൈദയില്‍ വെണ്ണയോ വനസ്പതിയോ അടര്‍ത്തിയിട്ട് കൈവിരല്‍ കൊണ്ട് പുട്ടിന്റെ പൊടി നനയ്ക്കുന്നതു പോലെ യോജിപ്പിച്ച് പതിനഞ്ച് മിനിട്ട് വയ്ക്കുക.

ഒരു കപ്പില്‍ യീസ്റ്റും പഞ്ചസാരയും ചെറുചൂടുവെള്ളവും ഒഴിച്ച് കലക്കി മൂടി വയ്ക്കുക. നല്ല യീസ്റ്റാണേല്‍ 15 മിനിട്ട് കഴിയുമ്പോള്‍ പതഞ്ഞുവരും. പതഞ്ഞ യീസ്റ്റ് മൈദയില്‍ തളിച്ച് കുഴയ്ക്കുക. മുട്ടയുടെ ഉണ്ണിയും ഈ സമയത്ത് ചേര്‍ക്കണം. ഉപ്പ് ചേര്‍ത്ത് വെള്ളവും കുറേശ്ശെയൊഴിച്ച് മാവ് വളരെ മയത്തില്‍ കുഴയ്ക്കുക. ഇങ്ങനെ തേച്ച് കുഴച്ച മാവ് പൊങ്ങാന്‍ അരമണിക്കൂര്‍ വയ്ക്കണം. ചപ്പാത്തി പലകയില്‍ മാവ് തൂവി പൂരിക്ക് പരത്തുന്നതിനേക്കാള്‍ അല്‍‌പ്പം കൂടി കനത്തില്‍ പരത്തി പൂരിയുടെ വലിപ്പത്തില്‍ മുറിച്ച് ചുടായ റിഫൈന്‍ഡ് കടലയെണ്ണയില്‍ പൂരിപോലെ വറത്ത് കോരി ചൂടോടെ കറികള്‍ കൂട്ടി ഉപയോഗിക്കുക.

നതാഷ വിനോദ്, പിനാംഗ്,മലേഷ്യ.