തര്‍ജ്ജനി

Ayala Thoran

ചേരുവകള്‍

വലിയ അയല 6 എണ്ണം
മുളകു പൊടി 2 ടീസ്പൂണ്‍
മല്ലിപ്പൊടി 2 ടീസ്പൂണ്‍
കുരുമുളകുപൊടി 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി ½ ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
തേങ്ങാ ചിരകിയത് 1 കപ്പ്
സവാള കൊത്തിയരിഞ്ഞത് 1 കപ്പ്
ഇഞ്ചി 1 ചെറിയ കഷണം
പച്ചമുളക്, ചെറുതായി അരിഞ്ഞത് 1 ടേബിള്‍ സ്പൂണ്‍
ചുവന്നുള്ളി 6 എണ്ണം
കറിവേപ്പില 1 തണ്ട്
വെളിച്ചെണ്ണ 4 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

അയല നന്നായി വെട്ടി കഴുകി വരഞ്ഞ് അതില്‍ രണ്ടു മുതല്‍ ആറുവരെയുള്ള ചേരുവകള്‍ പുരട്ടി അല്പം വെള്ളമൊഴിച്ച് വേവിക്കുക
വെന്തു കഴിയുമ്പോള്‍ വെള്ളമില്ലാതെ അരപ്പു് മീനില്‍ നന്നായി പൊതിഞ്ഞിരിക്കണം
വെന്ത മീനില്‍ നിന്ന് മാംസം മാത്രം അടര്‍ത്തിയെടുക്കുക.
സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ എണ്ണയൊഴിച്ച് വഴറ്റുക.
അതില്‍ തേങ്ങയും ചുവന്നുള്ളിയും തോരന്‍ പാകത്തില്‍ ചതച്ചു ചേര്‍ത്ത് ഉലര്‍ത്തുക
ഉലര്‍ത്തിയ കൂട്ടില്‍ അടര്‍ത്തി വച്ചിരിക്കുന്ന മീന്‍ ചേര്‍ത്ത് നന്നായി ഇളക്കി തോര്‍ത്തി എടുക്കുക. ഉപ്പ് പാകത്തിനു ചേര്‍ത്ത് ഉപയോഗിക്കുക.

ലളിത എസ്. മേനോന്‍