തര്‍ജ്ജനി

Aviyal

ചേരുവകള്‍

പച്ച ഏത്തക്കായ് 1 എണ്ണം
പച്ചപ്പയര്‍ 50 ഗ്രാം
പടവലങ്ങ 50 ഗ്രാം
മുരിങ്ങയ്ക്ക 2 എണ്ണം
വെള്ളരിക്ക 100 ഗ്രാം
കാരറ്റ് 1 എണ്ണം
ചേന 100 ഗ്രാം
പച്ച മുളക് 8 എണ്ണം
വഴുതനങ്ങ 1 എണ്ണം
മഞ്ഞള്‍പ്പൊടി 3/4 ടീസ്പൂണ്‍
വെളിച്ചെണ്ണ 3 ടീസ്പൂണ്‍
കറിവേപ്പില 3 തണ്ട്
തേങ്ങ 1 എണ്ണം
ജീരകം 1 ടീ സ്പൂണ്‍
ചുവന്നുള്ളി 2 എണ്ണം
വെളുത്തുള്ളി 3 അല്ലി
തൈര് 3 ടീ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

തേങ്ങ, ജീരകം, മൂന്ന് പച്ചമുളക്, ചുവന്നുള്ളി, വെളുത്തുള്ളി ഇവ മുക്കാല്‍പ്പരുവത്തില്‍ അരച്ചെടുക്കുക. അരപ്പ് അധികം അരഞ്ഞ് പോകാതെ പ്രത്യേകം ശ്രദ്ധിക്കുക.
പച്ചക്കറികള്‍ രണ്ടിഞ്ച് നീളത്തില്‍ മുറിക്കുക. അഞ്ച് പച്ചമുളക് നീളത്തില്‍ കീറിയെടുക്കുക.
ഒരു പാത്രത്തില്‍ അല്പം വെളിച്ചെണ്ണ ചൂടാക്കി, പച്ചക്കറികള്‍ ഒരു മിനിറ്റു നേരം വഴറ്റുക.
ഇതിലേയ്ക്ക് മഞ്ഞള്‍പ്പൊടിയും വെള്ളവും പാകത്തിന് ഉപ്പും ‍ചേര്‍ത്ത് അടച്ച് വേവിക്കുക.
കഷണങ്ങള്‍ പകുതി വെന്തു വരുമ്പോള്‍ അരപ്പ് ചേര്‍ക്കുക.
അരപ്പ് തിളയ്ക്കുമ്പോള്‍ വെളിച്ചെണ്ണയും കറിവേപ്പിലയും തൈരും ചേര്‍ത്ത് ഇളക്കുക.

ശ്രീകല. ബി