തര്‍ജ്ജനി

Aval Nanachath

ചേരുവകള്‍

അവല്‍ 2 കപ്പ്
തിരുമ്മിയ തേങ്ങാ 1 കപ്പ്
ശര്‍ക്കര തീരെ പൊടിയായി ചീകിയത് അര കപ്പ്

പാകം ചെയ്യുന്ന വിധം

തിരുമ്മിയ തേങ്ങ ഞെരടി മയപ്പെടുത്തി ശര്‍ക്കര യോജിപ്പിക്കുക. പിന്നീട് അവല്‍ ചേര്‍ത്തിളക്കി പതിനഞ്ച് മിനിറ്റ് വച്ചിരുന്ന് ഉപയോഗിക്കുക.
ശര്‍ക്കരയ്ക്ക് പകരം പഞ്ചസാരയും ചേര്‍ക്കാവുന്നതാണ്. സ്വല്‍‌പ്പം ഏലക്കായ പൊടിച്ചത് ചേര്‍ത്താ‍ല്‍ സ്വാദ് മെച്ചപ്പെടും.

നതാഷ വിനോദ്, പിനാംഗ്, മലേഷ്യ.